Webdunia - Bharat's app for daily news and videos

Install App

Bakrid Holiday Kerala: ബക്രീദ് ജൂണ്‍ ഏഴിന്; സര്‍ക്കാര്‍ കലണ്ടറിലെ അവധി മാറുമോ?

Bakrid Holiday, June 7: സര്‍ക്കാര്‍ കലണ്ടറില്‍ ജൂണ്‍ ആറ് വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍ നല്‍കിയിരിക്കുന്നത്

രേണുക വേണു
ബുധന്‍, 28 മെയ് 2025 (10:47 IST)
Bakrid Holiday Kerala: ചൊവ്വാഴ്ച (മെയ് 27) മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ വ്യാഴാഴ്ച (മെയ് 29) ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ ഏഴിനു (ശനി) ബലിപെരുന്നാളുമായിരിക്കും. ജൂണ്‍ ഏഴിനു സംസ്ഥാനത്ത് പൊതു അവധിയായിരിക്കും. 
 
സര്‍ക്കാര്‍ കലണ്ടറില്‍ ജൂണ്‍ ആറ് വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍ നല്‍കിയിരിക്കുന്നത്. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ജൂണ്‍ ആറിനു ബലിപെരുന്നാള്‍ വരില്ല. എന്നാല്‍ നേരത്തെ നിശ്ചയിച്ച പൊതു അവധി സര്‍ക്കാര്‍ ഒഴിവാക്കുമോ എന്ന് വ്യക്തമല്ല. കലണ്ടര്‍ പ്രകാരം ആറിനും ബലിപെരുന്നാള്‍ ആയതിനാല്‍ ഏഴിനും അവധി ലഭിച്ചേക്കാം. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കും. 
 
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവ പ്രീതിക്കായി ബലി സമര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍ (ബക്രീദ്). പിന്നീട് മകന് പകരം അല്ലാഹുവിന്റെ തന്നെ കല്‍പ്പന പ്രകാരം മൃഗത്തെ ബലി കഴിക്കുകയാണ് ഇബ്രാഹിം നബി ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്കറ്റില്‍ കിടന്നത് എംഡിഎംഎ അല്ല കല്‍ക്കണ്ടമാണെന്ന് പറഞ്ഞിട്ടും പോലീസ് വിശ്വസിച്ചില്ല; ബിജുവും മണികണ്ഠനും ജയിലില്‍ കിടന്നത് അഞ്ച് മാസം

P.V.Anvar: കോണ്‍ഗ്രസിനു മുന്നില്‍ അടിയറവു പറഞ്ഞ് അന്‍വര്‍; ആര്യാടന്‍ ഷൗക്കത്തിനായി വോട്ട് ചോദിക്കും

Kerala Weather: ഇപ്പോ പെയ്യുന്നത് വെറും സാംപിള്‍ ! കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ; റെഡ് അലര്‍ട്ട് തുടരുന്നു

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

അടുത്ത ലേഖനം
Show comments