Webdunia - Bharat's app for daily news and videos

Install App

ആകെ തകര്‍ന്ന് ബാലഭാസ്‌കറിന്‍റെ ലക്‍ഷ്മി, സന്ദര്‍ശകരെ അനുവദിക്കില്ല; ആശുപത്രിയില്‍ നിന്ന് ഉടന്‍ വീട്ടിലേക്ക് മാറ്റും

Webdunia
വെള്ളി, 12 ഒക്‌ടോബര്‍ 2018 (11:29 IST)
ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി. രണ്ടാഴ്ചയ്ക്കകം തന്നെ ആശുപത്രി വിടാനാകുമെന്നാണ് അറിയുന്നത്. ബാലഭാസ്കറിന്‍റെയും മകള്‍ തേജസ്വിനിയുടെയും മരണമേല്‍പ്പിച്ച ആഘാതം ലക്ഷ്മിയെ മാനസികമായി തകര്‍ത്തിരിക്കുകയാണ്.
 
വെന്‍റിലേറ്റര്‍ നീക്കിയതിന് ശേഷമാണ് ലക്ഷ്മിയെ ബന്ധുക്കള്‍ ബാലഭാസ്കറിന്‍റെയും മകളുടെയും വിയോഗത്തേപ്പറ്റി അറിയിച്ചത്. അതോടെ തളര്‍ന്നുപോയ ലക്ഷ്മിയെ ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിക്കുന്നത്.
 
ബാലഭാസ്കറിന്‍റെയും മകളുടെയും വിയോഗം ഉള്‍ക്കൊള്ളാന്‍ ലക്ഷ്മിക്ക് ഇനിയും ഏറെ സമയം എടുക്കേണ്ടിവരും. അതിനാല്‍ തന്നെ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ലക്ഷ്മിക്കൊപ്പം എപ്പോഴുമുള്ളത്.
 
ആശുപത്രി വിട്ടാലും ലക്ഷ്മിക്ക് സാധാരണ നില കൈവരിക്കാന്‍ സമയമെടുക്കും എന്നതുകൊണ്ട് ഏറെ കരുതലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും നീങ്ങുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനകളും സഹകരണവുമാണ് ലക്ഷ്മിക്ക് ഇനിയും സാധാരണ ജീവിതം നയിക്കാന്‍ താങ്ങാവുകയെന്നും അതിനാല്‍ എല്ലാവരും അതിനായി ശ്രമിക്കണമെന്നുമാണ് സുഹൃത്തുക്കള്‍ സമൂഹമാധ്യമത്തിലൂടെ അറിയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments