ശരാശരി മലയാളിയുടെ കൃമികടി പണ്ടേ ശീലമാണ് അത് ഞാൻ സഹിച്ചോളാം: വിവാദ വീഡിയോയ്‌ക്ക് മറുപടിയുമായി ചുള്ളിക്കാട്

Webdunia
ശനി, 22 ഓഗസ്റ്റ് 2020 (15:47 IST)
സോഷ്യൽ മീഡിയയിൽ വിവാദമായ വീഡിയോ‌യ്‌ക്ക് മറുപടിയുമായി ബാലചന്ദ്രൻ ചുള്ളിക്കാട്. ശരാശരി മലയാളികളുടെ ഈ കൃമികടി കുട്ടിക്കാലം മുതലെ ശീലമാണെന്നും അത് ഞാൻ സഹിച്ചോളാമെന്നും ചുള്ളിക്കാട് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
 
രണ്ട് വര്‍ഷം മുന്‍പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ചുള്ളിക്കാടുമായുള്ള വിവാദത്തിന്റെ വീഡിയോയായിരുന്നു സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചത്. സിനിമവിട്ട് പഴയരീതിയിലുള്ള കവിത എഴുത്തിലേക്ക് തിരിച്ചുപോകുമോ എന്ന സദസ്സിൽ നിന്നുള്ള ചോദ്യത്തിന് ഞാൻ എന്റെ സൗകര്യം പോലെ ജീവിക്കുമെന്നായിരുന്നു ചുള്ളിക്കാടിന്റെ മറുപടി. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് ചുള്ളിക്കാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ വ്യാപകമായത്.
 
കുറിപ്പിന്റെ പൂർണരൂപം
 
സുഹൃത്തുക്കളേ,
 
രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരാളോട് ഞാന്‍ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്.
 
സ്‌നേഹപൂര്‍വ്വം
 
ബാലന്‍.
 
ബാലചന്ദ്രന്‍ ചുള്ളിക്കാട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments