Webdunia - Bharat's app for daily news and videos

Install App

ബാറില്‍ അടിയുണ്ടാക്കി ദുബായിലേക്ക് കടന്നയാളെ രണ്ട് വര്‍ഷത്തിനുശേഷം പിടിച്ചു; അറസ്റ്റ് ഇന്റര്‍പോളിന്റെ സഹായത്തോടെ, സംഭവം തൃശൂരിലെ ചേലക്കരയില്‍ !

Webdunia
ശനി, 19 ഫെബ്രുവരി 2022 (15:35 IST)
തൃശൂര്‍ ചേലക്കരയിലെ ബാറില്‍ അടിയുണ്ടാക്കി വിദേശത്തേക്ക് കടന്ന പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് ചേലക്കര പൊലീസ് നാട്ടിലെത്തിച്ചു.  2019 ഒക്ടോബറില്‍ അടിയുണ്ടാക്കി മുങ്ങിയ സംഘത്തിലെ രണ്ടാം പ്രതിയായ പുലാക്കോട് സ്വദേശി ഗോപാലകൃഷ്ണന്‍ എന്ന ബാലനെയാണ് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്. 
 
പ്രതിയെ പിടികൂടുന്നതിനായി ചേലക്കര പൊലീസ് ആദ്യം  ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും കീഴടങ്ങാതെ വന്നതോടെ പൊലീസ് റെഡ് നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു. 
 
ഇതോടെ ദുബായിലായിരുന്ന പ്രതിയെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത് കഴിഞ്ഞ പതിനാറാം തിയതി  ഡല്‍ഹിയിലെത്തിച്ചു. തുടര്‍ന്ന് ചേലക്കര പൊലീസ് ഡല്‍ഹിയിലെത്തി പ്രതിയെ  അറസ്റ്റു ചെയ്തു നാട്ടിലെത്തിക്കുകയായിരുന്നു
 
സംഭവത്തില്‍ അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. നാലുപേരേയും നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റില്‍ വിട്ടിട്ടുണ്ട്. 
 
ബാറിലുണ്ടായ അടിപിടിയില്‍ പാലക്കാട് സ്വദേശിയായ സതീഷ് എന്ന യുവാവിന് സാരമായി പരിക്കേല്‍ക്കുകയും ഇയാളുടെ നാലു പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഗോപാലകൃഷ്ണന്‍ ഒറ്റപ്പാലത്ത് നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തുകയും അവിടെ നിന്ന് സുഹൃത്തിന്റെ സഹായത്തോടെ ദുബായിയിലേക്ക് കടക്കുകയുമായിരുന്നു. 
 
ഇയാളെ  രക്ഷപെടാന്‍ സഹായിച്ചയാളെ അഞ്ചാം പ്രതിയാക്കി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നടന്നു വരികയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

ഇത് കാറ്റ് കാലം; നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

അടുത്ത ലേഖനം
Show comments