ബാർ കോഴക്കേസിൽ കെ എം മാണിക്ക് തിരിച്ചടി, മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി കോടതി

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (11:26 IST)
ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി വിജിലൻസ് കോടതി. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ആണ് കോടതി തള്ളിയത്. പുനരന്വേഷണത്തിന് വിജിലൻസ് സർക്കാരിൽനിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിർദേശിച്ചു. 
 
പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണു കേസ്. ബാറുടമയായ ബിജു രമേശ് പീപ്പിള്‍ ടിവിയുടെ പ്രതിദിന വാര്‍ത്ത സംവാദപരിപാടിയായ ന്യൂസ് ആന്‍ഡ് വ്യൂസില്‍ വെച്ചാണ് കെ എം മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നത്.
 
നിലവാരമില്ലാത്ത ബാറുകള്‍ തുറക്കുന്നതിന് വേണ്ടി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കൈപറ്റിയെന്നാണ് പരാതിക്കാരനായ ബിജു രമേശിന്‍റെ ആരോപണം.
 
കെ എം മാണിക്ക് ബാറുടമകള്‍ പണം കൈമാറ്റം ചെയ്തു എന്നതിന് തെളിവുകള്‍ ഇല്ലെന്നാണ് രണ്ട് തവണത്തെ അന്വേഷണത്തിലും വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
 
കെഎം മാണി നിയമകാര്യ മന്ത്രിയായിരിക്കെ ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളില്‍ നിന്ന് ഘട്ടം ഘട്ടമായി ഒരു കോടി രൂപ മന്ത്രി മന്ദിരമായ പ്രശാന്തിലും, പാലയിലെ സ്വന്തം വസതിയിലും വെച്ച് വാങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
 
ഇതേ തുടര്‍ന്ന് 2015ല്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് കെഎം മാണിയെ പ്രതിയാക്കി എഫ് ഐആര്‍ രജിസ്ട്രര്‍ ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡയാലിസിസിനും കാന്‍സറിനുമുള്ള മരുന്നുകള്‍ വന്‍ വിലക്കുറവില്‍; പണം കൊയ്ത് ഔഷധ വിപണിയിലെ വ്യാജന്മാര്‍

രാഹുലിന്റെ ലീലാവിലാസങ്ങളില്‍ ഞെട്ടി കോടതിയും; ജാമ്യമില്ല, ജയിലില്‍ തുടരും

വിസ്മയം എന്താണെന്ന് എല്ലാദിവസവും ഇങ്ങനെ ചോദിക്കേണ്ട ആവശ്യമില്ല; പരുങ്ങി സതീശന്‍

കല്ലമ്പലത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ സംഭവം: അഞ്ചുപേരുടെ നില ഗുരുതരം

അടുത്ത ലേഖനം
Show comments