Webdunia - Bharat's app for daily news and videos

Install App

ബെവ്കോ ജീവനക്കാര്‍ക്ക് അമിതബോണസ് നല്‍കുന്നത് ധനപരമായ നിരുത്തരവാദിത്വം; മുഖ്യമന്ത്രിക്ക് ധനമന്ത്രിയുടെ കത്ത്

ബെവ്‌കോയിലെ 85,000 ബോണസിനെതിരെ ധനവകുപ്പ്

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2017 (11:27 IST)
ബെവ്കോ ജീവനക്കാർക്ക് ഓണത്തിനു ഉയര്‍ന്ന ബോണസ് നൽകുന്നതിനെതിരെ ധനവകുപ്പ് രംഗത്ത്. 85,000 രൂപവരെ ബോണസ് നൽകുന്നതു നിരുത്തരവാദിത്വമാണെന്ന് ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ വൻതുക ബോണസ് നൽകുന്നത് നിയന്ത്രിക്കണമെന്ന് അഭ്യർഥിച്ച് ധനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകുകയും ചെയ്തു. 
 
അതേസമയം, കെഎസ്എഫ്ഇ ജീവനക്കാരുടെ ഇൻസന്റീവ് ഒൻപത് ശതമാനത്തില്‍ നിന്ന് ഏഴേമുക്കാൽ ശതമാനമായി കുറക്കുകയും ചെയ്തു. സമാനമായ നിയന്ത്രണം ബെവ്‌കോയിലും നടപ്പാക്കണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം. 85,000 രൂപയാണ് ഇത്തവണ ബെവ്‌കോ ഓണത്തിന് ജീവനക്കാര്‍ക്ക് ബോണസായി  നല്‍കുന്നത്. 19.25 ശതമാനം എക്സ്ഗ്രേഷ്യയും 10.25 ശതമാനം പെർഫോമൻസ് അലവൻസും ചേർത്ത് 29.50 ശതമാനം ബോണസായിരുന്നു ഇത്തവണ ലഭിച്ചത്. 
 
കൂടാതെ ഓണനാളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി 2000 രൂപയും ബെവ്‌കോ നല്‍കും. സ്ഥിരം തൊഴിലാളികള്‍ക്ക് 30000 രൂപയാണ് അഡ്വാന്‍സായി ലഭിക്കുക. സി1,സി2,സി3 കാറ്റഗറിയില്‍ പെട്ട അബ്കാരി തൊഴിലാളികളുടെ കയ്യില്‍ ഓണത്തിന് ഒരു ലക്ഷത്തിലധികം രൂപയെത്തും. അതേസമയം, ലേബലിങ് തൊഴിലാളികള്‍ക്ക് 16000 രൂപയും, സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10000 രൂപയും, സ്വീപ്പേഴ്സിന് 1000 രൂപയും ബോണസായി ലഭിക്കും.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 2 മരണം, 68 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

അടുത്ത ലേഖനം
Show comments