Webdunia - Bharat's app for daily news and videos

Install App

ഒരുപാട് പേർ അവളെ വിഷമിപ്പിച്ചു, വിവാഹ സമയത്ത് ഫ്രീ ആയി ചിരിക്കാൻ പോലും ഭാവനയ്ക്ക് കഴിഞ്ഞില്ല: വൈറലാകുന്ന വാക്കുകൾ

വിവാഹത്തോടനുബന്ധിച്ച് ഒരുപാട് പേർ ഭാവനയെ വിഷമിപ്പിച്ചു!

Webdunia
ചൊവ്വ, 23 ജനുവരി 2018 (14:46 IST)
നടി ഭാവനയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ പ്രധാന ചർച്ചാ വിഷയം. 
വിവാഹത്തിന് അണിഞ്ഞൊരുങ്ങിയ ഭാവനയിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ. അത്രമേൽ സുന്ദരിയായിരുന്നു ഭാവനയെന്ന് വേണം പറയാൻ. 
 
ആ സൗന്ദര്യത്തിന് കാരണമായത് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും, ഭാവനയുടെ ആഭരണങ്ങളും വസ്ത്രവുമാണ്. ലേബൽ എം ഒരുക്കിയ വസ്ത്രങ്ങളും ടെമ്പിൾ ഡിസൈനിലുള്ള ആഭരണങ്ങളും മേക്കപ്പും എല്ലാം ചേർന്നപ്പോൾ വിവാഹദിനത്തിൽ ഭാവന അതിസുന്ദരിയായി. 
 
എന്നാൽ, ഭാവനയെ അണിയിച്ചൊരുക്കിയ രഞ്ജുവിന് പറയാനുള്ളത് മറ്റൊന്നാണ്. ഭാവനയെ കുറിച്ച് ഓർമിക്കുമ്പോൾ തനിക്ക് ഒരേസമയം വിഷമവും ബഹുമാനവും തോന്നാറുണ്ടെന്ന് രഞ്ജു പറയുന്നു. ജീവിതത്തിൽ ഒരുപാട് വിഷമങ്ങളിലൂടെ കടന്ന് പോയ പെൺകുട്ടിയാണ് ഭാവനയെന്ന് രഞ്ജു പറയുന്നു.  
 
'വിവാഹസമയത്ത് പോലും പലരും അവളെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയും വിഷമിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. സാധാരണ മേക്കപ്പ് സമയത്ത് പോലും കളിയും ചിരിയും പാട്ടുമൊക്കെയായി ഇരിക്കുന്ന ആളാണ് ഭാവന. എന്നാൽ വിവാഹം അടുത്ത സമയങ്ങളിൽ അവൾക്ക് ഫ്രീയായി ചിരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല' - രഞ്ജു പറയുന്നു.
 
ദീപിക പദുക്കോണിന്റെ പദ്മാത് ആയിരുന്നു ഭാവനയെ ഒരുക്കുമ്പോൾ തന്റെ മനസ്സിൽ വന്ന മുഖമെന്ന് രഞ്ജു പറയുന്നു. മാതൃഭൂമി ഡോട്. കോമിനു നൽകിയ അഭിമുഖത്തിലാണ് രഞ്ജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

അടുത്ത ലേഖനം
Show comments