Webdunia - Bharat's app for daily news and videos

Install App

പക്ഷിപ്പനി ടൂറിസത്തെ ബാധിച്ചു; ക്രിസ്മസ്-ന്യൂഇയര്‍ സീസണുകള്‍ തകരും

Webdunia
ശനി, 29 നവം‌ബര്‍ 2014 (11:09 IST)
ആലപ്പുഴയിലും മറ്റ് ജില്ലകളിലും പക്ഷിപ്പനി പടര്‍ന്നു പിടിച്ചതോടെ വിനോദസഞ്ചാര മേഖല തളര്‍ച്ചയിലേക്ക്. ടൂറിസത്തിന് പ്രാധാന്യമുള്ള ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി ബാധയുളളത്. ക്രിസ്മസ്, ന്യൂഇയര്‍ സീസണുകളെ നിലവിലെ അവസ്ഥ ശക്തമായി ബാധിക്കുമെന്നാണ് ഈ വിഭാഗത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ വ്യക്തമാക്കുന്നത്.

പക്ഷിപ്പനി ഭീഷണിയില്‍ ആഭ്യന്തര വിനോദ സഞ്ചാരികള്‍ കേരളത്തിലേക്കുളള യാത്ര ഒഴിവാക്കാനുളള സാധ്യത കൂടുതലാണ്. കുമരകം, ആലപ്പുഴ മേഖലകളിലെ മിക്ക ഹൌസ്ബോട്ടുകളിലും ബുക്ക് ചെയ്യപ്പെട്ട ട്രിപ്പുകള്‍ നിലവില്‍ റദ്ദാക്കപ്പെട്ടു കഴിഞ്ഞു. 24,000 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ടൂറിസം മേഖല സര്‍ക്കാരിന് നേടിക്കൊടുത്തത്.

ഈ വര്‍ഷം പോയ വര്‍ഷത്തെക്കാളും നേട്ടം ഉണ്ടാക്കാന്‍ സാധ്യത കൂടുതല്‍ ഉള്ള സമയത്താണ് പക്ഷിപ്പനി വില്ലനായത്. അതേസമയം പക്ഷിപ്പനി ഭീതി പരത്തി വിനോദസഞ്ചാരികളെ കേരളത്തില്‍ നിന്നകറ്റാനുളള ബോധപൂര്‍വമായ ശ്രമങ്ങളും നടക്കുന്നതായും. രോഗഭീതിയകറ്റാന്‍ സര്‍ക്കാര്‍ തലത്തിലുളള ഇടപെടലുകളും പ്രചാരണ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

Show comments