Webdunia - Bharat's app for daily news and videos

Install App

സൂര്യയ്ക്കെതിരെ വാളെടുത്ത് ബിജെപി, കൂടെ നിന്ന് രജനിയും കമലും !

Webdunia
ബുധന്‍, 24 ജൂലൈ 2019 (12:52 IST)
കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ദ്ദിഷ്ട ദേശീയ വിദ്യാഭ്യാസത്തിനെതിരെ രംഗത്ത് വന്ന സൂര്യയെ വിമർശിച്ച് ബിജെപി.  സൂര്യയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്നാട്ടിലെ ബിജെപിയും സഖ്യ കക്ഷിയായ എഐഎഡിഎംകെയും നടത്തുന്നത്. 
 
എല്ലാവര്‍ക്കും തുല്യവിദ്യാഭ്യാസം നല്‍കാതെ കോഴ്സുകളിലേക്ക് പൊതുപ്രവേശന പരീക്ഷ ഏര്‍പ്പെടുത്തുന്നതില്‍ എന്ത് ന്യായമാണ് ഉള്ളതെന്നായിരുന്നു വിദ്യാഭ്യാസ നയത്തെ വിമര്‍ശിച്ചു കൊണ്ട് സൂര്യ ചോദിച്ചത്. ആവശ്യത്തിന് അധ്യാപകര്‍ പോലുമില്ലാത്ത സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ പ്രവേശനം മറികടക്കാന്‍ കഴിയുമെന്നാണ് താരം ചോദിച്ചത്. 
 
നീറ്റ് ഏര്‍പ്പെടുത്തിയതിലൂടെ തമിഴ്നാട്ടിലെ ഗ്രാമീണ, സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചു.
 
അതേസമയം, ദേശീയവിദ്യാഭ്യാസനയത്തിനെതിരേ സംസാരിക്കാൻ സൂര്യക്ക് എന്തു യോഗ്യതയാണുള്ളതെന്നാണ് ബിജെപി ചോദിക്കുന്നത്. എന്നാൽ, സൂര്യയ്ക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ താരത്തിന് പിന്തുണയുമായി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍, രജനീകാന്ത് എന്നിവരടക്കം തമിഴ് സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments