സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാന്‍ ആലോചിച്ച് കേന്ദ്ര നേതൃത്വം

Webdunia
തിങ്കള്‍, 7 ജൂണ്‍ 2021 (15:59 IST)
കുഴല്‍പ്പണ കേസില്‍ ആരോപണ വിധേയനായ കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാന്‍ ആലോചന. സുരേന്ദ്രനെതിരെ ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ നേതൃമാറ്റമാണ് പോംവഴിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളും സുരേന്ദ്രന്‍ തുടരുന്നതില്‍ കേന്ദ്രത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നാല്‍ കേരളത്തില്‍ ബിജെപി കൂടുതല്‍ പ്രതിരോധത്തിലാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. വി.മുരളീധരന്റെ പിന്തുണ സുരേന്ദ്രന് ഉണ്ടെങ്കിലും കേന്ദ്ര നേതൃത്വം അതൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ല. സുരേന്ദ്രന്‍ സ്വയം അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയുമെന്നാണ് കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്. ആരോപണവിധേയന്‍ ആയതിനാല്‍ അധികാര സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നതായി സുരേന്ദ്രന്‍ തന്നെ പ്രഖ്യാപിച്ചാല്‍ അത് പാര്‍ട്ടിക്കും സുരേന്ദ്രനും കൂടുതല്‍ ഗുണകരമാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം. എന്നാല്‍, അധ്യക്ഷ സ്ഥാനം വേണ്ടെന്നുവയ്ക്കാന്‍ സുരേന്ദ്രന്‍ ഒരുക്കമല്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

അടുത്ത ലേഖനം
Show comments