Webdunia - Bharat's app for daily news and videos

Install App

വിഴിഞ്ഞം തുറമുഖ പദ്ധതി; നരേന്ദ്ര മോദിയും അദാനിയും, അംബാനിയുമെല്ലാം ചേർന്ന് നടത്തുന്ന ഗൂഢാലോചനയാണെന്നായിരുന്നു ആദ്യം പറഞ്ഞത്, ഇപ്പോ വ്യവസ്ഥയും പ്രശ്നമല്ല അദാനിയും പ്രശ്നമില്ല എന്നായി: കെ സുരേന്ദ്രൻ

വിഴിഞ്ഞം തുറമുഖ പദ്ധതി നരേന്ദ്ര മോദിയും അദാനിയും അംബാനിയുമെല്ലാം ചേർന്ന് നടത്തുന്ന ഗൂഢാലോചനാണെന്നായിരുന്നു ആദ്യം പാർട്ടി പറഞ്ഞിരുന്നതെന്നും എന്നാൽ ഇപ്പോൾ അതൊന്നും അവർക്ക് പ്രശ്നമില്ലാതായെന്നും ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. പദ്ധതിയുമായി ബന്ധപ്പെട്ട്

Webdunia
വെള്ളി, 10 ജൂണ്‍ 2016 (13:58 IST)
വിഴിഞ്ഞം തുറമുഖ പദ്ധതി നരേന്ദ്ര മോദിയും അദാനിയും അംബാനിയുമെല്ലാം ചേർന്ന് നടത്തുന്ന ഗൂഢാലോചനാണെന്നായിരുന്നു ആദ്യം പാർട്ടി പറഞ്ഞിരുന്നതെന്നും എന്നാൽ ഇപ്പോൾ അതൊന്നും അവർക്ക് പ്രശ്നമില്ലാതായെന്നും ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. പദ്ധതിയുമായി ബന്ധപ്പെട്ട് കരൺ അദാനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയ ദിവസം തന്നെയാണ് കായികമന്ത്രി ഇ പി ജയരാജൻ അഞ്ജുവിനെ ആക്ഷേപിച്ചതെന്ന് ഓർക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
 
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ലോക അത് ലറ്റിക് മീറ്റിൽ മെഡൽ നേടിയ എക്കാലത്തെയും ഇന്ത്യയുടെ അഭിമാനതാരമായ അഞ്ജു ബോബി ജോർജ് വിമാനയാത്രാക്കൂലി കഴിഞ്ഞ സർക്കാറിനോട് ആവശ്യപ്പെട്ടതിനാണത്രേ കായിക മന്ത്രിക്ക് ഇത്രയും ക്രോധം അവരോട് തോന്നിയത് . പഴയ പരിപ്പുവടയും കട്ടൻ ചായയുമല്ല ഇതെന്ന് നേരത്തെ പറഞ്ഞ സഖാവാണ് ഇ പി ജയരാജൻ .
 
വിമാന കൂലി കൊടുക്കാൻ അർഹതയുളളത് കൊണ്ടാണല്ലോ അവർക്കത് നൽകിയത്, ജയരാജൻ നൂറു ജന്മം വിചാരിച്ചാലും സാധിക്കാത്ത നേട്ടമാണ് അഞ്ജുഭാരതത്തിന് നേടിത്തന്നത്. ഇന്ത്യാ രാജ്യം അവരെ അർജുന അവാർഡ് നൽകി ആദരിച്ചതാണ്. ജയരാജൻ കാണിച്ച അവിവേകത്തെ മുഖ്യമന്ത്രി തിരുത്തേണ്ടതായിരുന്നു, അതുണ്ടായില്ല, പിന്നെ സി പി എം ആസ്ഥാന ട്രോളർമാരെല്ലാം ചേർന്ന് അവരെ ആക്ഷേപിക്കുന്നതെങ്കിലും നിർത്തിക്കൂടെ?
 
കരൺ അദാനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയ ദിവസം തന്നെയാണ് ജയരാജൻ അഞ്ജുവിനെ ' ആക്ഷേപിച്ചതെന്നോർക്കണം. വിഴിഞ്ഞം തുറമുഖം നരേന്ദ്ര മോദിയും അദാനിയും, അംബാനിയുമെല്ലാം ചേർന്ന് നടത്തുന്ന ഗൂഢാലോചനയാണെന്നായിരുന്നു നേരത്തെ പറഞ്ഞത്. ഇപ്പോ വ്യവസ്ഥയും പ്രശ്നമല്ല അദാനിയും പ്രശ്നമില്ല എന്നായി. സർക്കാറിന്റ്റെ ജനപിന്തുണ കുറയ്ക്കാൻ പ്രതിപക്ഷത്തിന് വലിയ ജോലിയൊന്നും ചെയ്യേണ്ടി വരികില്ലെന്നാണ് തോന്നുന്നത് .

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

അടുത്ത ലേഖനം
Show comments