Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍; ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര അതിരൂപതയുടെ ഇടയലേഖനം

ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഇടയലേഖനം

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2017 (10:05 IST)
സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നെയ്യാറ്റിന്‍കര അതിരൂപത. ബോണക്കാട് വനഭൂമിയില്‍ സ്ഥിതിചെയ്തിരുന്ന കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അതിരൂപതയുടെ ഇടയലേഖനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുള്ളത്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ഇടപെടേണ്ട സര്‍ക്കാരിന്റെ ഈ നിസംഗത ആശങ്കാജനകമാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. 
 
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. ഈ മാസം 29ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വൈദികര്‍ ഉപവസിക്കുമെന്നും ലേഖനത്തില്‍ പറയുന്നു‍. തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന രണ്ടു കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയുമാണ് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തകര്‍ക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് അന്നേദിവസം രാവിലെ സംഘടിച്ചെത്തിയ വിശ്വാസികളെ കാണിത്തടം ചെക്‌പോസ്റ്റില്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി മണിക്കൂറുകള്‍ നീണ്ട വാക്കേറ്റവും നടന്നിരുന്നു. 
 
തുടര്‍ന്ന് സഭാനേതൃത്വം മുഖ്യമന്ത്രിയെ കാണുകയും കുരിശും അള്‍ത്താരയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറുപത് വര്‍ഷമായി നിലനില്‍ക്കുന്ന കുരിശുമലയിലെ ആരാധനാകര്‍മ്മങ്ങള്‍ക്ക് ഒരു കാരണാവ്വാശാലും മുടക്കം വരരുതെന്നും മുഖ്യമന്ത്രിയോട് സഭാ നേതൃത്വം നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ വേണ്ടരീതിയില്‍ ഇടപെട്ടിട്ടില്ലെന്ന് ആരോപിച്ചാണ് സഭയുടെ ഇടയലേഖനം.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments