Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി: വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 9 ജൂണ്‍ 2022 (13:43 IST)
കോഴഞ്ചേരി: കൈക്കൂലി വാങ്ങിയ കുറ്റത്തിന് വില്ലേജ് ഓഫീസറെയും ഫീൽഡ് അസിസ്റ്റന്റിനെയും വിജിലൻസ് കൈയോടെ പിടികൂടി അറസ്റ്റ് ചെയ്തു. ചെറുകോൽ വില്ലേജ് ഓഫീസർ രാജീവ്, ഫീൽഡ് അസിസ്റ്റന്റ് ജിനു എന്നിവരാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വില്ലേജ് ഓഫീസിൽ വച്ച് പിടിയിലായത്.

ചെറുകോൽ സ്വദേശി ഷാജി ജോണ് കഴിഞ്ഞ മാസം വസ്തു പോക്കുവരവ് ചെയ്തു നൽകുന്നതിനായി അപേക്ഷ നൽകിയിരുന്നു. നാല് തവണ നേരിട്ടെത്തിയും ഫോൺ മുഖേനയും ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസറെ ബന്ധപ്പെട്ടു. എന്നാൽ ഇത് ബുദ്ധിമുട്ടു കേസാണെന്നും കൈയിൽ പണം കരുതിക്കൊള്ളണം എന്നാണു ഫീൽഡ് അസിസ്റ്റന്റ് പറഞ്ഞത്. ഇതിനൊപ്പം കഴിഞ്ഞ ശനിയാഴ്ച ജിനു നേരിട്ട് കൈക്കൂലി ചോദിക്കുകയും ചെയ്തു. 500 രൂപാ നൽകിയപ്പോൾ 5000 രൂപാ ആവശ്യപ്പെട്ടു.

തുടർന്നാണ് ഷാജി പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി ഹരിവിദ്യാധരനെ വിവരം അറിയിച്ചതും തുടർന്ന് വിജിലൻസ് കെണിയൊരുക്കിയതും. കൈക്കൂലി നൽകിയതും വിജിലൻസ് ഇരുവരെയും കൈയോടെ പിടികൂടുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments