Webdunia - Bharat's app for daily news and videos

Install App

സെന്‍‌കുമാര്‍ പടിയിറങ്ങുന്നു, ലോക്നാഥ് ബെഹ്‌റ വീണ്ടും പൊലീസ് മേധാവി; വിവാദങ്ങള്‍ തന്നെ അലട്ടുന്നില്ലെന്ന് ബെഹ്‌റ

പകുതിയില്‍ നിര്‍ത്തിയ കാര്യങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് ബെഹ്‌റ

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (10:37 IST)
ലോക്നാഥ് ബെഹ്‌റ വീണ്ടും ഡിജിപി ആകുന്നു. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്  ബെഹ്‌റയെ വീണ്ടും ഡിജിപിയായി നിയമിക്കുന്നുവെന്ന് തീരുമാനമായത്. സര്‍ക്കാരിന്റെ തീരുമാനത്തില്‍ നന്ദിയുണ്ടെന്നും വിവാദങ്ങള്‍ ഒന്നും തന്നെ ബാധിക്കുന്നില്ലെന്നും ബെഹ്‌റ പ്രതികരിച്ചു. പകുതിയില്‍ വെച്ച് നിര്‍ത്തിയ കാര്യങ്ങള്‍ വീണ്ടും തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് മേധാവിയെ ശുപാര്‍ശ ചെയ്യുന്ന സെലക്ഷന്‍ കമ്മിറ്റി ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. നളിനി നെറ്റോ അധ്യക്ഷയായ സമിതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരാണ് ശുപാര്‍ശ ചെയ്തത്.ള ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരുടെ പേരുകളും ഡിജിപി നിയമനസമിതിയുടെ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും നറുക്ക് വീണത് ബെഹ്‌റയ്ക്ക് തന്നെയായിരുന്നു. മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് സമിതിയുടെ ശുപാര്‍ശയെ അനുകൂ‍ലിക്കുകയായിരുന്നു.

വെളളിയാഴ്ചയാണ് നിലവിലെ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ വിരമിക്കുന്നത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സെന്‍കുമാര്‍ പൊലീസ് തലപ്പത്ത് തിരിച്ചെത്തിയതിനെ തുടര്‍ന്നായിരുന്നു ആ പദവി വഹിച്ചിരുന്ന ബെഹ്‌റ വിജിലന്‍സ് ഡയറ്കറായി നിയമിക്കപ്പെട്ടത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

അടുത്ത ലേഖനം
Show comments