Webdunia - Bharat's app for daily news and videos

Install App

വേളാങ്കണ്ണി തീർഥാടത്തിന് പോയ ഏഴു മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു; മരിച്ചവരില്‍ നവവരനും വധുവും

വേളാങ്കണ്ണി തീർഥാടത്തിന് പോയ ഏഴു മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു

Webdunia
ശനി, 13 മെയ് 2017 (12:04 IST)
വേളാങ്കണ്ണിക്കു സമീപം വാഹനാപകടത്തിൽ കാസർകോട് ബന്തിയോട് മണ്ടെയ്ക്കാപ് സ്വദേശികളായ നവവരനും വധുവും ഉൾപ്പെടെ ഒരു കുടുംബത്തിലെ എഴ് പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ കുഴിത്തല സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 
 
കാസർഗോഡ് പൈവെളിഗെ കയ്യാർ സ്വദേശികളായ ബേബി (60), ഷൈൻ (35), അജേഷ് (38), മോൻസി (35), ജിനോ (35) എന്നിവരുൾപ്പെടെ ഏഴുപേരാണ് മരിച്ചത്. രോഹൻ, ജെസ്മ, സൻവി എന്നിവർക്കു പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ലോറി വന്നിടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. 
 
ഇന്നു പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ ഏഴുപേരും തൽക്ഷണം മരിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അഞ്ചുപേർ അപകടസ്ഥലത്തു തന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. 
 
ആൽവിന്റെയും പ്രീമയുടെയും വിവാഹം രണ്ടാം തിയതിയാണ് നടന്നത്. വിവാഹേശഷം കുടുംബാംഗങ്ങളുമായി കഴിഞ്ഞ നാലിന് മണ്ടെയ്ക്കാപ്പിൽ നിന്നും വേളാങ്കണ്ണിക്ക് പോയതായിരുന്നു സംഘം. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞശേഷം നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിൽ ലോറി ഇടിക്കുകയായിരുന്നു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments