Webdunia - Bharat's app for daily news and videos

Install App

വയനാട്ടിൽ കാറിന് സൈഡ് നൽകവേ ബസ് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ചിപ്പി പീലിപ്പോസ്
ചൊവ്വ, 3 മാര്‍ച്ച് 2020 (11:47 IST)
വയനാട്ടിൽ കാറിനു സൈഡ് നൽകവേ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. ബത്തേരി ദൊട്ടപ്പൻ‌കുളത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിയാളുകൾക്ക് പരിക്കേറ്റു. ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. 
 
അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി വിപിൻ (27) ആണ് മരിച്ചത്. ബസ് യാത്രികനായിരുന്നു വിപിൻ. അപകടത്തിൽ പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
 
വയനാട് ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് വിഎം അബൂബക്കർ സഞ്ചരിച്ച കാറിനു സൈഡ് നൽകവേയാണ് ബസ് മറിഞ്ഞത്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോടേക്ക് കൊണ്ട് പോയി.   
 
എതിരെ വന്ന കാറിന് വഴിമാറുന്നതിനിടെ ഒരു സൈഡിലേക്ക് ചെരിഞ്ഞ് മുന്നോട്ട് നീങ്ങിയ ബസ് റോഡ് സൈഡിലുള്ള മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാരുടെ പെട്ടന്നുള്ള ഇടപെടൽ പരിക്കേറ്റവർക്ക് ഉടൻ തന്നെ ചികിത്സ നൽകാൻ സഹായിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments