കൊച്ചിയിൽ സൂപ്പർ താരങ്ങളുടെ ക്യാരവാനുകൾ ആർ ടി ഒ സ്‌ക്വാഡ് പിടിച്ചെടുത്തു !

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (13:42 IST)
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ താരങ്ങൾ വിശ്രമിക്കാനാ‍യി എത്തിച്ച മൂന്ന് ക്യാ‍രവാനുകൾ ആർ ടി ഒ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു. നികുതി വെട്ടിപ്പ് നടത്തിയതിനും വാഹനം രൂപമാറ്റം നടത്തിയതിനുമാണ് വാഹങ്ങൾ പിടിച്ചെടുത്തത്. 
 
മലയാള സിനിമയിൽ അഭിനയിക്കാൻ എത്തിയ തെന്നിന്ത്യൻ സൂപ്പർ താരത്തിനും, മാലയാളത്തിലെ യുവ നടനും ചിത്രീകരണത്തിടെ വിശ്രമിക്കാൻ എത്തിച്ച ക്യാരവാനുകളാണ് ആർ ടി ഒ സ്‌ക്വാഡ് പിടിച്ചെടുത്തത്. 19 സീറ്റുള്ള വാഹനം അനധികൃതമായി രൂപമാറ്റം നടത്തിയാണ്  ക്യാരവാനാക്കി മാറ്റിയത് സ്‌ക്വാഡ് കണ്ടെത്തി. 
 
രണ്ട് വർഷമായി ഈ തട്ടിപ്പ് തുടർന്നു വരികയാണെന്നും ആർ ടി ഒ സ്‌ക്വാഡ് കണ്ടെത്തിയതോടെ ഒന്നര ലക്ഷം രൂപ വാഹനത്തിന്റെ ഉടമയിൽനിന്നും പിഴയീടാക്കാൻ ആർ ടി ഒ തീരുമാനിച്ചു. അന്യ സംസ്ഥാന രജിസ്ട്രേഷൻ ഉള്ള വാഹനങ്ങൾ കേരളത്തിൽ വാടകക്ക് നൽകിയതിന് മറ്റു ചില വാഹനങ്ങളും ആർ ടി ഒ പിടിച്ചെടുത്തിട്ടുണ്ട്. ഇവർ 50,000 പിഴയടക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; മുന്‍കൂര്‍ വിസയില്ലാതെ ഈ രണ്ട് രാജ്യങ്ങള്‍ ഇനി പ്രവേശനം അനുവദിക്കില്ല

ഗോൾഡൻ ഡോം വേണ്ടെന്ന് പറഞ്ഞു, ചൈനയ്ക്കൊപ്പം കൂടി, ഒരു കൊല്ലത്തിനുള്ളിൽ കാനഡയെ ചൈന വിഴുങ്ങുമെന്ന് ട്രംപ്

മകരവിളക്ക് തീയതിയില്‍ സന്നിധാനത്ത് സിനിമ ചിത്രീകരണം; അന്വേഷണത്തിന് ഉത്തരവിട്ട് ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

ആമസോണിൽ കൂട്ടപിരിച്ചുവിടൽ, 30,000 പേർക്ക് ജോലി നഷ്ടപ്പെടും

കേരളം പിടിക്കാൻ ചെന്നിത്തലയ്ക്ക് നിർണായക ചുമതല, 2 എം പിമാർ മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments