Webdunia - Bharat's app for daily news and videos

Install App

അദ്ധ്യാപകര്‍ക്ക് ഇനി രക്ഷയില്ല; മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചെവിക്ക് നുള്ളിയ അദ്ധ്യാപികക്കെതിരെ കേസ്

വിദ്യാര്‍ത്ഥിയുടെ ചെവിക്കു നുള്ളിയതിന് അദ്ധ്യാപികക്കെതിരെ കേസ്

Webdunia
വെള്ളി, 27 ജനുവരി 2017 (16:19 IST)
ചിങ്ങവനത്തെ സ്വകാര്യ എല്‍.പി.സ്കൂളില്‍ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചെവിക്ക് നുള്ളി മുറിവേല്‍പ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് അദ്ധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. അദ്ധ്യാപികയുടെ നഖം കൊണ്ട് കുട്ടിയുടെ ഇടതു ചെവിക്കുള്ളില്‍ മുറിവുണ്ടായിട്ടുണ്ട്.
 
എന്നാല്‍ മുറിവില്‍ നിന്ന് ചോര വന്നതോടെ മറ്റ് അദ്ധ്യാപകര്‍ മരുന്നു പുരട്ടിയെന്നും അദ്ധ്യാപിക നുള്ളിയ വിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടിക്ക് സമ്മാനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞതായാണും റിപ്പോര്‍ട്ട്. ഇടവേളയ്ക്ക് കുട്ടി ടോയ്‍ലറ്റില്‍ പോയി തിരികെ വന്നപ്പോള്‍ പോക്കറ്റില്‍ കൈയിട്ട് നടന്നത് കുട്ടി അദ്ധ്യാപികയോട് കാണിച്ച ബഹുമാനക്കുറവാണെന്നാണ് കരുതിയാണ് അദ്ധ്യാപിക നുള്ളിയതെന്നാണു സൂചന. 
 
എന്നാല്‍ സ്കൂളിലുള്ള സ്ക്രീന്‍ മറ്റു കുട്ടികളുടെ ദേഹത്തേക്ക് തള്ളിയിടാന്‍ തുടങ്ങിയപ്പോഴാണു താന്‍ താന്‍ കുട്ടിയെ നുള്ളിയതെന്നാണു അദ്ധ്യാപികയുടെ വാദം. പരാതിയെ തുടര്‍ന്ന് ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചു. 
 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments