Webdunia - Bharat's app for daily news and videos

Install App

സുരേഷ് ഗോപിക്കെതിരെ നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 3 മാര്‍ച്ച് 2024 (13:30 IST)
കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപി ബോധപൂർവം മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്നാണു പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
 
2023 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്ര സമർപ്പിച്ചത്. ഐ.പി.സി 354, പോലീസ് ആക്ടിലെ 119 എ എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.  
 
മാധ്യമ പ്രവർത്തകരുമായുള്ള സംവാദത്തിനിടെ തുടർ ചോദ്യങ്ങൾ ചോദിച്ച സമയത്ത് സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവാക്കുകയായിരുന്നു എന്നും ഒഴിഞ്ഞു മാറിയെങ്കിലും വീണ്ടും കൈവയ്ക്കാൻ ഒരുങ്ങിയപ്പോൾ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവർത്തക എടുത്തു മാറ്റുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
 
എന്നാൽ വാത്സല്യപൂര്വമായിരുന്നു തന്റെ പെരുമാറ്റം എന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം ഉണ്ടായത്. സുരേഷ് ഗോപിക്കെതിരായ ആദ്യ കുറ്റപത്രം ഫെബ്രുവരി 26 നായിരുന്നു നടക്കാവ് എസ്.ഐ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ കുറ്റപത്രം ചില പിശകുകൾ തിരുത്തി വീണ്ടും കഴിഞ്ഞ ദിവസം സമർപ്പിക്കുകയായിരുന്നു.
 
കുറ്റപത്രത്തിൽ പറയുന്ന ഐ.പി.സി 354 പ്രകാരം കുറ്റം തെളിഞ്ഞാൽ സ്ത്രീത്വത്തെ അപമാനിക്കൽ എന്ന കുറ്റത്തിന് മൂന്ന് വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഇത് കൂടാതെ പോലീസ് വകുപ്പ് 119 പ്രകാരം പൊതുസ്ഥലത്ത് സ്ത്രീത്വത്തിനു മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ പെരുമാറി എന്ന കുറ്റത്തിന് പിഴ ചുമത്താവുന്നതുമാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments