Webdunia - Bharat's app for daily news and videos

Install App

വളർത്താൻ കഴിവില്ല, 21 ദിവസം പ്രായമായ കുഞ്ഞിനെ ദമ്പതികൾക്ക് വിറ്റു; കോഴിക്കോട് സ്വദേശിയായ പിതാവ് അറസ്റ്റിൽ

കുഞ്ഞിനെ വളർത്താൻ കയ്യിൽ പണമില്ല, 21 ദിവസം പ്രായമുള്ള കുട്ടിയെ പിതാവ് വിറ്റു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2016 (15:42 IST)
വളർത്താൻ പണമില്ലെന്ന കാരണത്താൽ സ്വന്തം കുഞ്ഞിനെ വിറ്റ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കോഴിക്കോട് മാറാട് സ്വദേശി മിഥുൻ (31) ആണ് 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റത്. 18 വർഷമായി കുട്ടികളില്ലാതെ കഴിയുന്ന ദമ്പതികൾക്കാണ് ഇയാൾ കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറയുന്നു. എന്നാൽ എത്ര തുകയ്ക്കാണ് കുട്ടിയെ വിറ്റതെന്ന് മിഥുൻ വ്യക്തമാക്കുന്നില്ല.
 
സാമ്പത്തികമായി മോശം അവസ്ഥയിൽ കഴിയുന്ന മിഥുനും ഭാര്യയ്ക്കും ഇതുകൂടാതെ രണ്ട് കുട്ടികൾ ഉണ്ട്. കുഞ്ഞിനെ വളർത്താൻ പണമില്ലാത്തതിനാലാണ് ഈ കടുംകൈ ചെയ്തതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ വിൽക്കാൻ ഇയാൾ തീരുമാനിച്ചിരുന്നു. എന്നാൽ ഭാര്യ സമ്മതിച്ചില്ല. പിന്നീട് മിഥുൻ ഭാര്യയെ നിർബന്ധിച്ചാണ് കുഞ്ഞിനെ വിറ്റത്.
 
കുട്ടി ജനിച്ചത് വീട്ടിൽ തന്നെയാണ്. അതിനാൽ ആശുപത്രിയുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭ്യമല്ല. ചൈല്‍ഡ് വെല്‍ഫെയര്‍ ആക്റ്റ് പ്രകാരവും മിഥുനെതിരെ ജാമ്യം ലഭിക്കാത്ത കേസ് ചുമത്തിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആർക്കാണ് കുട്ടിയെ നൽകിയതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് ശ്രമിക്കുകയാണ്.
 

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ പുതിയ മാർപാപ്പ, തീരുമാനം 20 ദിവസത്തിനുള്ളിൽ എന്താണ് പേപ്പൽ കോൺക്ലേവ്

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ദശകത്തിൽ തന്നെ അത് സംഭവിക്കും: ബിൽ ഗേറ്റ്സ്

പാക് വ്യോമയാന പാതയടക്കുന്നതോടെ വിമാനയാത്രയുടെ ദൂരം കൂടും, നിരക്കും ഉയരാൻ സാധ്യത

ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ജോലിയെന്ന് പറഞ്ഞ് തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി

അടുത്ത ലേഖനം
Show comments