Webdunia - Bharat's app for daily news and videos

Install App

എതിര്‍പ്പ് ശക്തമായതോടെ വിവാദ തീരുമാനം പിന്‍‌വലിച്ചു; സൗജന്യ അരിയില്ലെന്ന ഉത്തരവ് കേന്ദ്രം തിരുത്തി - 500 കോടി ഇടക്കാലാശ്വാസം മാത്രമെന്ന്

എതിര്‍പ്പ് ശക്തമായതോടെ വിവാദ തീരുമാനം പിന്‍‌വലിച്ചു; സൗജന്യ അരിയില്ലെന്ന ഉത്തരവ് കേന്ദ്രം തിരുത്തി - 500 കോടി ഇടക്കാലാശ്വാസം മാത്രമെന്ന്

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (19:43 IST)
പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കാനുള്ള തീരുമാനം വിവാദത്തിലായതോടെ ഉത്തരവ് പിന്‍‌വലിച്ച് കേന്ദ്രം തലയൂരി.

പ്രളയക്കെടുതി നേരിടാൻ കേരളത്തിന് അനുവദിച്ച അരിക്ക്  228 കോടി രൂപ ഇടാക്കാനുള്ള തീരുമാനം പിന്‍‌വലിച്ചതായി കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാൻ വ്യക്തമാക്കി. കേരളത്തിന് അരി സൗജന്യമായി തന്നെ നൽകുമെന്നും വൈകിട്ടോടെ അദ്ദേഹം പറഞ്ഞു.

കേരളത്തിന് 500 കോടി പ്രഖ്യാപിച്ചത് ഇടക്കാലാശ്വാസം മാത്രമാണ്. സംസ്ഥാനം വിശദമായ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നും അതിന് ശേഷം കൂടുതൽ തുക നൽകുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. അടിയന്തരസഹായമായി 2000 കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്.

കേന്ദ്രം നൽകിയ 89.540 മെട്രിക് ടണ്‍ അരിയ്ക്ക് 233 കോടി രൂപ കേരള സർക്കാർ നൽകണമെന്നായിരുന്നു നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. ഉടൻ പണം നൽകാത്ത പക്ഷം ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഈ പണം കുറക്കുമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്. ഈ നിലപാട് വിവാദമായതോടെയാ‍ണ് കേന്ദ്രം ഉത്തരവ് പിന്‍‌വലിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

ജപ്പാനില്‍ 90ലക്ഷത്തോളം വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നു, കേരളത്തിലും സമാനസ്ഥിതി, സ്ഥലത്തിന് വില കുത്തനെ ഇടിയും: മുരളി തുമ്മാരുക്കുടി

ബിഎസ്‌സി നഴ്സിംഗ്- പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 15

അടുത്ത ലേഖനം
Show comments