Webdunia - Bharat's app for daily news and videos

Install App

ചങ്ങനാശേരിയില്‍ എല്‍.ഡി.എഫ് - എന്‍.ഡി.എ നേരിട്ട് മത്സരം

എ കെ ജെ അയ്യര്‍
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (12:09 IST)
ചങ്ങനാശേരി: ചങ്ങനാശേരി നഗര സഭയില്‍ മൂന്നു വാര്‍ഡുകളില്‍  എല്‍.ഡി.എഫും എന്‍.ഡി.എയും നേരിട്ടാണ് മത്സരം നടക്കുന്നത്. ഇവിടെ മൂന്നു വാര്‍ഡുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളില്ല എന്നതാണ് കാരണം.
 
ഈ മൂന്നു സീറ്റുകളും കോണ്‍ഗ്രസിന് നല്‍കിയതാണ്. എന്നാല്‍ തിരക്കിനിടയില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഈ വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ മറന്നു പോയതാണ് എന്നും ആക്ഷേപമുണ്ട്.
 
എന്നാല്‍ ഈ വാര്‍ഡുകളില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ ലഭിച്ചില്ല എന്നതാണ് ഇവിടെ മത്സരിക്കാന്‍ തയ്യാറാകാത്തത് എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം. പാര്‍ട്ടിയുടെ രണ്ട് മണ്ഡലം പ്രസിഡന്റുമാരും മറ്റു വാര്‍ഡുകളില്‍ മത്സരിക്കാനുണ്ട്.
 
എന്നാല്‍ കോണ്‍ഗ്രസും ബി.ജെ.പി യും തമ്മിലുള്ള വോട്ടു മറിക്കാല്‍ ധാരണയുടെ ഭാഗമാണ് ഇവിടെ സ്ഥാനാര്‍ഥി ഇല്ലാത്തതിന് കാരണമെന്നും ആരോപണമുണ്ട്. ഇതിനൊപ്പം ഈ മൂന്നു വാര്‍ഡുകളിലും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി പോലുമില്ല എന്നതും മറ്റൊരു കാര്യം. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments