ഇന്ന് മുതൽ റേഷൻ കടകളുടെ സമയത്തിൽ മാറ്റം, പ്രവർത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിൽ

Webdunia
വെള്ളി, 25 നവം‌ബര്‍ 2022 (17:56 IST)
സംസ്ഥാനത്ത് റേഷൻ വിതരണം ഇന്ന് മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ.ഇ- പോസ് സെർവർ വീണ്ടും പണിമുടക്കിയതോടെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ 7 ജില്ലകളിൽ രാവിലെയും ഏഴിടങ്ങളിൽ ഉച്ചയ്ക്കും വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഈ മാസം 30 വരെയാകും ഈ രീതി തുടരുക.
 
ആദ്യദിവസം രാവിലെ വിതരണമുള്ള ജില്ലകളിൽ പിറ്റേന്ന് ഉച്ചയ്ക്ക് ശേഷമാകും റേഷൻ വിതരണം. മലപ്പുറം, തൃശൂർ,പാലക്കാട്,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,വയനാട് എന്നീ ജില്ലകളിൽ 25,28,30 തീയതികളിൽ രാവിലെ 8 മുതൽ ഒന്ന് വരെയും 26,29 തീയതികളും ഉച്ചയ്ക്ക് 2 മുതൽ 7 വരെയും റേഷൻ വിതരണം ചെയ്യും.
 
എറണാകുളം,കോഴിക്കോട്,തിരുവനതപുരം,കണ്ണൂർ,കോട്ടയം,കാസർകോട്,ഇടുക്കി ജില്ലകളിൽ 26,29 തീയതികളിൽ രാവിലെ 8 മുതൽ ഒന്ന് വരെയും  25,28,30 തീയതികളിൽ ഉച്ചയ്ക്ക് 2 മുതൽ 7 വരെയും റേഷൻ വിതരണം ചെയ്യും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments