Webdunia - Bharat's app for daily news and videos

Install App

ജൂവലറി ഉടമയിൽ നിന്നു 14 ലക്ഷം തട്ടിയ കേസിൽ നാലുപേർ പിടിയിൽ

എ കെ ജെ അയ്യർ
ചൊവ്വ, 25 ജൂണ്‍ 2024 (19:21 IST)
കണ്ണൂർ :  ജൂവലറി ഉടമയിൽ നിന്ന് പണയ സ്വർണമെടുക്കാനെന്ന വ്യാജേന 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികൾ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ മട്ടന്നൂർ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ നഗരത്തിലെ ജൂവലറി ഉടമയായ കീഴുത്തള്ളിയിലെ പി.വി. ദിനേശന്റെ കൈയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തേയാണ് പോലീസ് പിടികൂടിയത്.
 
 കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് മട്ടന്നൂർ പൊലിസ് ഇൻസ്‌പെക്ടർ ബി എസ് സാജന്റെ നേതൃത്വത്തിൽ പൊലിസ് സംഘം പിടികൂടിയത്.സിസി ടി വി ദൃശ്യം പരിശോധിച്ചതിൽ നിന്നും ഒരു വ്യക്തിയെ ഞായറാഴ്ച രാത്രി തിരിച്ചറിഞ്ഞിരുന്നു.പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാളെ പോലീസ്  പിന്തുടർന്നു. എന്നാൽ സംശയം തോന്നിയ പ്രതി വാഹനവുമായി അമിത വേഗത്തിൽ സഞ്ചരിക്കുന്നതിനിടെ പിടിയിലായി.
 
മറ്റു പ്രതികളെ തിങ്കളാഴ്ച പുലർച്ചയോടുകൂടി പിടികൂടുകയുമായിരുന്നു. പഴശ്ശി ഡാമിന് സമീപം കെ.റസാഖ് (38) ഉളിയിൽ സ്വദേശി പി.കെ. റഫീഖ് (39) ഭാര്യ റഹിയാനത്ത് (33) പുതിയങ്ങാടി സ്വദേശി അഷ്‌റഫ് എന്ന മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments