Webdunia - Bharat's app for daily news and videos

Install App

പഠിക്കാനുള്ള ചെലവടക്കം തരുന്നില്ല, മാതാപിതാക്കളുടെ സ്വത്തും ബിസിനസും ബന്ധുക്കള്‍ കയ്യടക്കി, പരാതിയുമായി ഷെഫ് നൗഷാദിന്റെ മകള്‍

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2023 (12:43 IST)
തന്റെ കുടുംബസ്വത്തുക്കള്‍ ബന്ധുക്കള്‍ കയ്യടക്കിവെച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസ ചിലവിന് പോലും പണം നല്‍കുന്നില്ലെന്നും ആരോപിച്ച് മരണപ്പെട്ട പാചക വിദഗ്ധനും സിനിമാനിര്‍മാതാവുമായ ഷെഫ് നൗഷാദിന്റെ മകള്‍ നശ്വ നൗഷാദ്. അസുഖബാധിതനായി 2021 ഓഗസ്റ്റ് 17ന് ആയിരുന്നു നൗഷാദിന്റെ അന്ത്യം. ഇതിന് രണ്ടാഴ്ച മുന്‍പ് ഭാര്യ ഷീബയും ലോകത്തോട് വിടപറഞ്ഞിരുന്നു. ഇതിന് ശേഷം ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു ഏക മകള്‍ നശ്വ നൗഷാദ്.
 
എന്നാല്‍ മാതാപിതാക്കളുടെ മരണശേഷം കുടുംബസ്വത്തുക്കള്‍ ബന്ധുക്കള്‍ കയ്യടക്കിയതായും വിദ്യാഭ്യാസ ചിലവിനുള്ളത് പോലും ബന്ധുക്കള്‍ നല്‍കുന്നില്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ നശ്വ ആരോപിക്കുന്നു. ഇതിനൊപ്പം തിരുവല്ല പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയുടെ കോപ്പിയും നശ്വ പങ്കുവെച്ചിട്ടുണ്ട്. മാതാപിതാക്കളുടെ സ്വത്തുക്കള്‍ ബന്ധുക്കള്‍ കയ്യടക്കി അവരുടെ മക്കള്‍ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും സൗകര്യം ചെയ്തുകൊടുക്കുമ്പോള്‍ തന്റെ ചെറിയ ആവശ്യങ്ങള്‍ക്ക് കൂടി പണം ലഭിക്കുന്നില്ലെന്ന് നശ്വ പറയുന്നു.
 
എന്റെ ഗാര്‍ഡിയന്‍ഷിപ്പ് ഏറ്റെടുത്ത് ബന്ധുക്കള്‍ മാതാപിതാക്കളുടെ സ്വത്തുക്കളും കാറ്ററിംഗ് ബിസിനസും കയ്യടക്കിവെച്ചിരിക്കുകയാണ്. എന്നെ സൗജന്യമായി പഠിപ്പിക്കണമെന്ന് പറഞ്ഞ് സ്‌കൂളുകള്‍ കയറി ഇറങ്ങുന്നു. എന്നെ ഇങ്ങനെ വളര്‍ത്താനല്ല എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചത്. എന്റെ അനുവാദമില്ലാതെ കാറ്ററിംഗ് ബിസിനസില്‍ എന്റെ പേര് വെച്ച് ബിസിനസ് ചെയ്യുന്നു. ഇത് തുടര്‍ന്നാല്‍ ഭാവിയില്‍ എനിക്ക് വലിയ നഷ്ടങ്ങളാണുണ്ടാവുക. ബാപ്പയുടെ എല്ലാമെല്ലാമായ കാറ്ററിംഗ് ബിസിനസ് സംരക്ഷിക്കണമെന്നും താനും ആ വഴിയിലൂടെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ നശ്വ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments