Webdunia - Bharat's app for daily news and videos

Install App

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

വയനാട്ടില്‍ 14,71,742 വോട്ടര്‍മാരാണുള്ളത്

രേണുക വേണു
ബുധന്‍, 13 നവം‌ബര്‍ 2024 (08:14 IST)
Chelakkara, Wayanad By Election 2024: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴിനു ആരംഭിച്ച വോട്ടിങ് വൈകിട്ട് ആറ് വരെ തുടരും. 
 
ചേലക്കരയില്‍ 2,13,103 വോട്ടര്‍മാരാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി യു.ആര്‍.പ്രദീപും യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ്യ ഹരിദാസും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ.ബാലകൃഷ്ണനും മത്സരിക്കുന്നു. പ്രദീപിനും ബാലകൃഷ്ണനും മണ്ഡലത്തില്‍ വോട്ടുണ്ട്. രമ്യ ഹരിദാസിന് ചേലക്കരയില്‍ വോട്ടില്ല. നിലവില്‍ എല്‍ഡിഎഫിന്റെ കൈവശമാണ് ചേലക്കര സീറ്റ്. കെ.രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് പോയ സാഹചര്യത്തിലാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 
 
വയനാട്ടില്‍ 14,71,742 വോട്ടര്‍മാരാണുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയും മത്സരിക്കുന്നു. നവ്യ ഹരിദാസാണ് ബിജെപിക്കായി മത്സരിക്കുന്നത്. മൂവര്‍ക്കും വയനാട്ടില്‍ വോട്ടില്ല. റായ്ബറേലി നിലനിര്‍ത്താന്‍ വേണ്ടി രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. 
 
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 20 നു നടക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments