ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം; മാന്നാറില്‍ എൽഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം; മാന്നാറില്‍ എൽഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Webdunia
ശനി, 26 മെയ് 2018 (18:27 IST)
ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന്റെ മാസങ്ങൾ നീണ്ട പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. ഇനി നിശ്ശബ്ദ പ്രചരണത്തിനുള്ള 48 മണിക്കൂറുകള്‍.

കനത്ത മഴയിലും ആവേശം കെടാതെ എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളുടെ ആയിരക്കണക്കിനു പ്രവർത്തകരാണ് നഗരത്തിൽ കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് മാന്നാറില്‍ എൽഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്. വൈകിട്ട് ആറിന് കൊട്ടികലാശം അവസാനിക്കെയാണ് സംഘര്‍ഷം.

നിശബ്ദ പ്രചാരണവേളയില്‍ ഗൃഹ സന്ദര്‍ശനങ്ങളിലൂടെയും ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചും വോട്ടുറപ്പിക്കാനാകും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ശ്രമിക്കുക. 28നാണു മണ്ഡലത്തിൽ വോട്ടെടുപ്പ്. 31നു ജനവിധി അറിയാം.യുഡിഎഫിന് നിര്‍ണായക സ്വാധീനമായ മണ്ഡലം സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് തിരിച്ചുപിടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments