Webdunia - Bharat's app for daily news and videos

Install App

ജനുവരി പകുതിയോടെ ചെന്നൈ അടക്കമുള്ള പ്രമുഖ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ? നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേരളവും

Webdunia
തിങ്കള്‍, 3 ജനുവരി 2022 (16:25 IST)
ആരോഗ്യമന്ത്രാലയം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ കര്‍വ് ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തിലേക്ക് അടുക്കുമെന്നാണ് കണക്കുകൂട്ടല്‍. 
 
ഡിസംബര്‍ 31 ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16,764 ആയിരുന്നു. 33 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പതിനായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ഡിസംബര്‍ 31. അതിനുശേഷം ജനുവരി മൂന്നിലേക്ക് എത്തിയപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 33,750 ആയി. അതായത് ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടി ! ഒറ്റദിനം 5,000 ത്തില്‍ അധികം കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ട്രെന്‍ഡ് ആണ് ഇപ്പോള്‍ കാണുന്നത്. കോവിഡ് കര്‍വ് ഈ രീതിയില്‍ പോകുകയാണെങ്കില്‍ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അടുത്ത അഞ്ച് ദിവസം കൊണ്ട് അരലക്ഷത്തിലേക്ക് എത്തും. ഡിസംബര്‍ 31 ന് രാജ്യത്ത് ചികിത്സയിലുണ്ടായിരുന്ന ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായിരുന്നു. ജനുവരി മൂന്നിലേക്ക് എത്തിയപ്പോള്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുത്തു. 
 
കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ ജനുവരി പകുതിക്ക് ശേഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗവ്യാപനം രൂക്ഷമായാല്‍ കേരളത്തിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments