തൃശൂർ ചേർപ്പിൽ അനിയൻ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെ: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Webdunia
വെള്ളി, 25 മാര്‍ച്ച് 2022 (18:19 IST)
തൃശൂർ ചേർപ്പിൽ അനിയൻ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ ശ്വാസകോശത്തിൽ നിന്ന് മണ്ണ് കണ്ടെത്തി. കഴുത്ത് ഞെരിച്ചുകൊന്നുവെന്നായിരുന്നു പ്രതിയുടെ മൊഴി.
 
മദ്യപിച്ച് ബഹളമുണ്ടാക്കിയ ചേട്ടൻ ബാബുവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഇന്നലെ പ്രതി സാബു മൊഴി നൽകിയത്. കഴുത്ത് ഞെരിച്ചതിനെ തുടർന്ന് ബാബു അബോധാവസ്ഥയിലായപ്പോൾ മരിച്ചുവെന്ന് കരുതിയാണ് അനിയൻ കുഴിച്ചിട്ടത്. തലയിൽ ആഴത്തിൽ മുറിവും ശ്വാസകോശത്തിൽ മണ്ണും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
 
ശനിയാഴ്‌ച രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. കൊല നടത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരു‌ന്നു. മൃതദേഹത്തിന്റെ കൈകൾ പുറത്തുകണ്ട നാട്ടുകരാണ് വിവരം പോലീസിനെ അറിയിച്ചത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ രണ്ട് ദിവസം മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇഡിക്ക് മുന്നില്‍ ഹാജരായ മുരാരി ബാബുവിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്

റോയിയുടെ മരണം: റിയല്‍ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം, ഭാര്യയുടെ മൊഴി വീണ്ടുമെടുക്കും

മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ച കേസ്: മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി

വിമാന യാത്രയ്ക്കിടെ യാത്രക്കാരന്റെ ദേഹത്ത് ചൂടുള്ള കറി വീണ സംഭവം; 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ആര്‍ആര്‍ടിഎസ് പദ്ധതിക്ക് പച്ചക്കൊടി; കേരളം കേന്ദ്ര സര്‍ക്കാരിന് പ്രൊപോസല്‍ സമര്‍പ്പിക്കും

അടുത്ത ലേഖനം
Show comments