കൊല്ലത്ത് ചിക്കൻപോക്‌സ് പടരുന്നു; 21 വിദ്യാർത്ഥികൾക്ക് രോഗബാധ; സ്കൂൾ അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടി

രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് പിറവന്തൂർ മോഡല്‍ യുപി സ്കൂളിലെ വിദ്യാർത്ഥികളില്‍ ചിക്കൻപോക്സ് രോഗം കണ്ടെത്തിയത്.

Webdunia
ശനി, 13 ജൂലൈ 2019 (08:00 IST)
കൊല്ലം ജില്ലയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചതിന് പിന്നാലെ ചിക്കൻപോക്സ് വ്യാപകമായി പടരുന്നതായി റിപ്പോർട്ട്. ഇപ്പോള്‍ 21 വിദ്യാർത്ഥികളില്‍ ചിക്കൻപോക്സ് രോ​ഗബാധ കണ്ടെത്തിയതിനെ തുടർന്ന് പത്തനാപുരം മോഡല്‍ യുപി സ്കൂള്‍ അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടി.
 
രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് പിറവന്തൂർ മോഡല്‍ യുപി സ്കൂളിലെ വിദ്യാർത്ഥികളില്‍ ചിക്കൻപോക്സ് രോഗം കണ്ടെത്തിയത്. ഇത് കൂടുതല്‍ കുട്ടികളിലേക്ക് രോഗം പടരാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശപ്രകാരം സ്കൂള്‍ അടച്ചുപൂട്ടുകയായിരുന്നു. . അസുഖം പിടിപ്പെട്ട കുട്ടികള്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
 
ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂളില്‍ ശുചീകരണ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കി. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിർദ്ദേശപ്രകാരം പ്രത്യേകസംഘം രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഫോഗിങ്ങ് ഉള്‍പ്പടെയുള്ള ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തി. കാലാവസ്ഥയില്‍ സംഭവിച്ച മാറ്റമാണ് രോഗത്തിന് കാരണമായതെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.
 
നിലവില്‍ രോഗം നിയന്ത്രണ വിധേയമാണന്നും പ്രതിരോധമരുന്ന് വിതരണവും ശുചീകരണ പ്രവർത്തനങ്ങളും വ്യാപകമാക്കിയെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.മുന്‍കരുതല്‍ എന്ന നിലയിലുള്ള അവധികഴിഞ്ഞ് തിങ്കളാഴ്ച ക്ലാസ്സ് തുടങ്ങാനാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രണ്ടു സെന്റിലെ വീടുകള്‍ക്ക് റോഡില്‍ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി കുറച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഡൊണാള്‍ഡ് ട്രംപ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; വ്യാപാരകരാറിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

സ്പാം, ജങ്ക്, മാര്‍ക്കറ്റിംഗ്, വഞ്ചനാപരമായ കോളുകള്‍ എന്നിവ ഇനി ഉണ്ടാകില്ല! ഫോണിലെ നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി പ്രദര്‍ശിപ്പിക്കും

അടുത്ത ലേഖനം
Show comments