Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു

എ കെ ജെ അയ്യര്‍
വെള്ളി, 25 ഡിസം‌ബര്‍ 2020 (11:39 IST)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്നും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ 2020ല്‍ ആ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
 
ലോകമൊന്നടങ്കം ഈ മഹാവ്യാധിയില്‍ നിന്നുള്ള വിടുതലിനായി കാത്തിരിക്കുകയാണ്. ശാസ്ത്രലോകം തയ്യാറാക്കുന്ന വാക്‌സിനിലൂടെ മനുഷ്യജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയിലാണ് ലോകജനതയാകെ ഈ ഘട്ടത്തില്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ഇപ്രാവശ്യം ക്രിസ്മസ് ആഘോഷിക്കപ്പെടുന്നത്. രക്ഷകദൗത്യം എന്ന സങ്കല്‍പത്തിന് ഇത്തവണത്തെ ക്രിസ്മസ് പുതിയമാനം നല്‍കുന്നു.
 
പുതുവര്‍ഷം ഈ മഹാമാരിയില്‍നിന്നുള്ള വിടുതലിന്റേതാകുമെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ ക്രിസ്തുമസിന്റെ സന്ദേശം 2021ല്‍ അര്‍ത്ഥവര്‍ത്താകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments