Webdunia - Bharat's app for daily news and videos

Install App

ബാലികയെ ബന്ധുവിന്റെ പീഡനത്തിൽ നിന്ന് രക്ഷിച്ച് ശിശുക്ഷേമ സമിതി പ്രവർത്തകർ

Webdunia
വെള്ളി, 16 ജൂണ്‍ 2023 (12:38 IST)
കൊല്ലം: മാതാവിന്റെ സഹോദരീ ഭർത്താവിൽ നിന്ന് ക്രൂരമായ രീതിയിൽ പീഡനം ഏറ്റ നാലര വയസുള്ള ബാലികയെ ശിശുക്ഷേമസമിതി പ്രവർത്തകർ എത്തി രക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ടു കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവായ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ലക്ഷ്മിനടയ്ക്കടുത്ത് താമസിക്കുന്ന ഇയാൾ കുട്ടിയെ ആഭിചാര ക്രിയകൾക്ക് ഉപയോഗിച്ചിരുന്നു എന്നും സൂചനയുണ്ട്.
 
ഇവരുടെ വീട്ടിൽ നിന്ന് ദിവസവും കുട്ടിയുടെ കരച്ചിലും ബഹളവും കേക്കുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് എത്തിയ ആശാ വർക്കേഴ്‌സാണ് വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പരുക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ "തണൽ"രക്ഷാ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.
 
കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുട്ടിക്കൊപ്പം കുട്ടിയുടെ മാതാവ്, മൂത്ത സഹോദരിയായ ഏഴു വയസുകാരിയെയും മഹിളാ മന്ദിരത്തിൽ എത്തിച്ചു. മദ്യപാനിയായ ഇളയച്ഛൻ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു എന്നാണറിയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments