Webdunia - Bharat's app for daily news and videos

Install App

പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരിദാറിന് വീണ്ടും വിലക്ക്; ആചാരപരമായ കാര്യങ്ങള്‍ മാറ്റേണ്ടെന്ന് ജില്ല ജഡ്‌ജി

തല്‍സ്ഥിതി തുടരും; പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാറിന് വിലക്ക്

Webdunia
ബുധന്‍, 30 നവം‌ബര്‍ 2016 (10:40 IST)
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് മരവിപ്പിച്ചു. ആചാരപരമായ കാര്യങ്ങള്‍ മാറ്റേണ്ടെന്ന് തിരുവനന്തപുരം ജില്ല ജഡ്‌ജി ഉത്തരവിട്ടു. ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ കെ എന്‍ സതീഷ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ആണ് മരവിപ്പിച്ചത്.
 
ഹൈന്ദവസംഘടനകളുടേത് അടക്കമുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ഉത്തരവ് മരവിപ്പിച്ചത്. ഉത്തരവ് മരവിപ്പിച്ചതിനെ തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് ഹൈന്ദബസംഘടനകള്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.
ക്ഷേത്രത്തിനു മുന്നിലെ റോഡ് ഉപരോധവും അവസാനിപ്പിച്ചു.
 
ചൊവ്വാഴ്ച വൈകുന്നേരമാണ് സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്നു രാവിലെ ക്ഷേത്രത്തിലെത്തിയ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചിരുന്നു.  എന്നാല്‍, സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് എതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
 
ചുരിദാറിന് മുകളില്‍ മുണ്ടു ചുറ്റി മാത്രമായിരുന്നു ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയില്‍ റിയ രാജി എന്നയാള്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതി ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയായിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments