Webdunia - Bharat's app for daily news and videos

Install App

യുവതിയെ പരസ്യമായി തെളിവെടുപ്പിന് വിധേയമാക്കിയിട്ടില്ല; ആരോപണങ്ങളെല്ലാം അവാസ്തവം; തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും പേരാമംഗലം സിഐ മണികണ്ഠന്‍

ആരോപണങ്ങള്‍ നിഷേധിച്ച് സി ഐ മണികണ്ഠന്‍

Webdunia
വ്യാഴം, 3 നവം‌ബര്‍ 2016 (15:24 IST)
ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി സമീപിച്ച യുവതിക്കു നേരെ തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് പേരാമംഗലം സി ഐ മണികണ്ഠന്‍. തിരുവനന്തപുരത്ത് യുവതി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി ഐക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പരസ്യമായി തെളിവെടുപ്പ് നടത്തുകയും ജനമധ്യത്തില്‍ വെച്ച് അപമാനിക്കുകയും ചെയ്തെന്ന് യുവതി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സി ഐ മണികണ്ഠന്‍ രംഗത്തെത്തിയത്.
 
യുവതിയുടെ പരാതി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലാണ് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു. 2016 ഓഗസ്റ്റിലാണ് പരാതി ലഭിച്ചത്. കേസ് പൊലീസ് അന്വേഷിച്ചു വരികയാണ്. തന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള മോശമായ ഇടപെടലോ പെരുമാറ്റമോ ഉണ്ടായിട്ടില്ല.
 
മറ്റെന്തോ കാരണത്താല്‍ യുവതി കള്ളം പറയുകയാണെന്നും പരസ്യമായി തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നും യുവതി പറഞ്ഞു. നിര്‍ബന്ധിച്ച് മൊഴി തിരുത്തുകയോ പരസ്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. ഈ ആരോപണമെല്ലാം അവാസ്തവമാണെന്നും പേരാമംഗലം സി ഐ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പറഞ്ഞു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് പീഡനം: പ്രതിയായ അദ്ധ്യാകന് 11 വർഷം കഠിനത്തടവ്

പ്രകൃതി വിരുദ്ധ പീഡനം : മദ്രസാ അദ്ധ്യാകന് 10 വർഷം കഠിന തടവ്

റെക്കോർഡ് വിൽപ്പന; ക്രിസ്മസ്- പുതുവർഷത്തിന് മലയാളി കുടിച്ചു തീർത്ത മദ്യത്തിന്റെ കണക്ക് പുറത്ത്

"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം മൊബൈൽ ഫോണിൽ

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

അടുത്ത ലേഖനം
Show comments