Webdunia - Bharat's app for daily news and videos

Install App

''ചെഗുവേരയെ മാതൃകയാക്കണമെന്നല്ല പറഞ്ഞത്'' - ക‌ളം മാറി ചവുട്ടി സി കെ പി?

''ഞാൻ അങ്ങനെയല്ല പറഞ്ഞത്'' - സി കെ പത്മനാഭൻ

Webdunia
ചൊവ്വ, 17 ജനുവരി 2017 (11:47 IST)
ചെഗുവേര പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി ജെ പി നേതാവ് സി.കെ പത്മനാഭന്‍ രംഗത്ത്. യുവാക്കള്‍ ചെഗുവേരയെക്കുറിച്ച് വായിക്കുകയും അറിയുകയുമാണ് വേണ്ടതെന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ ചെഗുവരേയെ മാതൃകയാക്കണമെന്നല്ല ഉദ്ദേശിച്ചതെന്ന് സി.കെ പത്മനാഭന്റെ വിശദീകരണം. ചെഗുവേരയെ കുറിച്ച് പരാമർശം നടത്തിയതോടെ സി കെ പിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നേതാവ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
അതേസമയം, സി കെ പിക്കെതിരെ നടപടിയോ, നടപടി നിര്‍ദേശമോ കോര്‍കമ്മിറ്റിയില്‍ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കേരളത്തിലെ യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ ചെഗുവേരക്ക് വലിയ പങ്കുണ്ടെന്നും അതിനാല്‍ ചെയുടെ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നെടുത്തു മാറ്റണമെന്ന് പറഞ്ഞ എഎന്‍ രാധാകൃഷ്ണനെ തള്ളിയാണ് സികെ പത്മനാഭന്‍ രണ്ട് ദിവസം മുമ്പ് രംഗത്തെത്തിയത്.
 
ചെയെക്കുറിച്ച് ഒന്നും പഠിക്കാതെ മുന്‍വിധിയോടു കൂടിയാണ് ഓരോരുത്തരും പ്രതികരിക്കുന്നത്. സത്യത്തില്‍ പ്രതികരണം അര്‍ഹിക്കാത്ത വാക്കുകളാണിവ. ചെയെ കുറ്റം പറയുന്നവര്‍ ബൊളീവിയന്‍ ഡയറീസ് എന്ന പുസ്തകകമൊന്നു വായിക്കണം. ഇവിടെത്തെ ഗാന്ധിയന്‍ ജനാധിപത്യ സമരത്തിന്റെ രീതി പോലെ തന്നെയാണ് അവിടെ സായുധ സമരം. യുവാക്കള്‍ ചെയെ കണ്ട് പഠിക്കണം. അത് പണ്ടും ഇപ്പോഴും പറഞ്ഞിട്ടുണ്ടെന്നും സികെ പത്മനാഭന്‍ പറഞ്ഞു. ഗാന്ധിക്കു തുല്യമാണ് ചെയെന്നും സികെ പത്മനാഭന്‍ പറഞ്ഞിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments