Webdunia - Bharat's app for daily news and videos

Install App

അന്വേഷണ ഏജന്‍സികള്‍ വഴിവിടുന്നു, നിയന്ത്രിയ്ക്കാൻ തയ്യാറാവണം; പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി

Webdunia
ഞായര്‍, 13 ഡിസം‌ബര്‍ 2020 (12:49 IST)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കാൻ കേന്ദ്രം ഭരിയ്ക്കുന്ന കക്ഷിയ്ക്ക് സഹായം നൽകക എന്നതല്ല അന്വേഷണ ഏജൻസികളുടെ ചുമതല എന്നും ഇത്തരം വഴിവിട്ട നീക്കങ്ങളെ നിയന്ത്രിയ്ക്കാനുള്ള ബാധ്യത പ്രധാനമന്ത്രിയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെന്നത് ഭരണഘടനാ സ്ഥാനമാണ്. ആ സ്ഥാനത്തിന് ഇത്തരത്തിലുള്ള വഴിവിട്ട നീക്കങ്ങളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. കേരളത്തിന്റെ അനുഭവം മുഖ്യമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അദ്ദേഹം ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത് 
 
സ്വര്‍ണം കടത്തിയ പ്രതികള്‍ രക്ഷപ്പെട്ടാലും വേണ്ടില്ല സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കരിനിഴലില്‍ നിര്‍ത്തണമെന്ന ലക്ഷ്യത്തിലാണ് അന്വേഷണം. രഹസ്യമൊഴിയായി മജിസ്ട്രേട്ടിനു മുമ്ബാകെ നല്‍കിയെന്നു പറയപ്പെടുന്ന കാര്യങ്ങള്‍ ചില രാഷ്ട്രീയ നേതാക്കള്‍ പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെ മൊഴിയെടുക്കുമെന്നും ഈ നേതാക്കള്‍തന്നെയാണ് പ്രഖ്യാപിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് അവയുടേതായ ചട്ടക്കൂടുണ്ട്. നിയമാനുസൃതമായി തീരുമാനിക്കപ്പെട്ട ഉത്തരവാദിത്തങ്ങളാണ് നിറവേറ്റേണ്ടത്. അതിനു വിരുദ്ധമായാണ് കേന്ദ്രഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡിലെ കുഴികളില്‍ വീണ് അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസെടുക്കും-ജില്ലാ കളക്ടര്‍

VS Achuthanandan: ജനങ്ങളെ നിയന്ത്രിക്കാന്‍ പാടുപെട്ട് പൊലീസും പാര്‍ട്ടിയും; ഏഴ് മണിക്കെങ്കിലും സംസ്‌കാരം നടത്താന്‍ ആലോചന

അയർലൻഡിൽ ഇന്ത്യക്കാരനെതിരെ വംശീയാക്രമണം, കൂട്ടം ചേർന്ന് മർദ്ദിച്ച ശേഷം നഗ്നനാക്കി വഴിയിലുപേക്ഷിച്ചു

Gold Price: മെരുക്കാനാവാതെ സ്വർണവില, 75,000 കടന്നു

VS Achuthanandan: വലിയ ചുടുകാട്ടില്‍ വി.എസ് അന്ത്യവിശ്രമം കൊള്ളുക ഇവിടെ; തൊട്ടടുത്ത് പ്രിയ സുഹൃത്ത്

അടുത്ത ലേഖനം
Show comments