Webdunia - Bharat's app for daily news and videos

Install App

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മകള്‍ വീണ വിജയന്‍, മകളുടെ ഭര്‍ത്താവും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരാണ് യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്

രേണുക വേണു
ശനി, 18 മെയ് 2024 (09:01 IST)
Pinarayi Vijayan: വിദേശ യാത്രയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15 നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. സിംഗപ്പൂര്‍, ഇന്തോനേഷ്യ, ദുബായ് എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി കുടുംബസമേതം യാത്ര നടത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെയാണ് മടക്കം. 
 
മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മകള്‍ വീണ വിജയന്‍, മകളുടെ ഭര്‍ത്താവും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരാണ് യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. മേയ് 21 ന് മുഖ്യമന്ത്രി തിരിച്ചെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി കുടുംബസമേതം സന്ദര്‍ശനം നടത്തുക. മേയ് 21 ന് ശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. 
 
സ്വകാര്യ ആവശ്യങ്ങളുടെ ഭാഗമായായിരുന്നു മുഖ്യമന്ത്രിയുടെ വിദേശയാത്ര. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. സ്വകാര്യ യാത്ര ആയതിനാല്‍ ഇതിന്റെ എല്ലാ ചെലവുകളും മുഖ്യമന്ത്രി വ്യക്തിപരമായി വഹിക്കുകയാണ് ചെയ്തത്. ഈ യാത്രയ്ക്കായി പൊതു ഖജനാവില്‍ നിന്ന് പണമെടുക്കാന്‍ അനുമതിയില്ല. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments