കൊവിഡിൽ വിറച്ച് കേരളം: സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 3 മരണം

Webdunia
വ്യാഴം, 4 ജൂണ്‍ 2020 (18:16 IST)
സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശത്ത് നിന്നും വന്നവരും 37 പേർ സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവരുമാണ്. 7 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.കേരളത്തിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.
 
മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 പേർക്കും തമിഴ്‌നാട്ടിൽ നിന്നെത്തിയ 8 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 39 പേരാണ് ഇന്ന് രോഗമുക്തരായത്. ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ പത്തനംതിട്ട 14, കാസർകോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ, മലപ്പുറം 8,പാലക്കാട് 7,കണ്ണൂർ 6,കോട്ടയം,തിരുവനന്തപുരം 5.തൃശൂർ 4,എറണാകുളം,വയനാട് 2എന്നിങ്ങനെയാണ് രോഗികളുടെ കണക്കുകൾ.
 
അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് 3 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.ചെന്നൈയിൽ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാൾ, അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവിയർ എന്നിവരാണ് ഇന്ന് മരണപ്പെട്ടത്.ഷബ്നാസ് രക്താർബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യർ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ട് തവണയായി നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
 
 സംസ്ഥാനത്ത് ഇതുവരെയായി 14. 3887 സാമ്പിളുകൾ പരിശോധിച്ചു. 1588 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 884 പേർ ചികിത്സയിലാണ്. 170065 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇതിൽ 168578 പേർ വീടുകളിലും 1487 ആശുപത്രികളിലും. 225 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments