Webdunia - Bharat's app for daily news and videos

Install App

സഹകരണ ബാങ്കുകളിലെ പ്രതിസന്ധി പരിഹരിക്കും; ഉദ്യോഗസ്ഥര്‍ ജനങ്ങളെ വീടുകളില്‍ ചെന്ന് കണ്ട് വിശ്വാസ്യത വീണ്ടെടുക്കണമെന്നും മുഖ്യമന്ത്രി

സഹകരണബാങ്ക് പ്രശ്നത്തില്‍ മുഖ്യമന്ത്രി

Webdunia
ബുധന്‍, 30 നവം‌ബര്‍ 2016 (14:40 IST)
ബാങ്കുകളില്‍ പണമില്ലാത്ത പ്രതിസന്ധി പരിഹരിക്കാന്‍ മിറര്‍ അക്കൌണ്ട് വഴി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണമേഖലയുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തില്‍ സംസാരിക്കുമ്പോള്‍ ആണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
 
സഹകരണബാങ്കുകളിലെ പണമില്ലാത്ത പ്രതിസന്ധി പരിഹരിക്കാന്‍ മിറര്‍ അക്കൌണ്ട് വഴി ശ്രമിക്കും. പ്രാഥമിക ബാങ്കുകളില്‍ അക്കൌണ്ട് ഉള്ളവര്‍ക്ക് ജില്ല ബാങ്കുകളില്‍ അക്കൌണ്ട് തുടങ്ങാം. അതില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതിയാണ് മിറര്‍ അക്കൌണ്ട് എന്നറിയപ്പെടുന്നത്. റുപെ കാര്‍ഡ് ഉപയോഗിച്ചും പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കണം.
 
കോര്‍ ബാങ്കിങ് സംസ്ഥാനത്തിനു കീഴില്‍ സംസ്ഥാനത്തെ പ്രാഥമിക - ജില്ല - സംസ്ഥാന ബാങ്കുകളെ കൊണ്ടുവരണം. അങ്ങനെ വന്നാല്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കും. ഇതിനുവേണ്ടി ബാങ്കുകളിലെ സോഫ്​റ്റ്​വെയറുകള്‍ ഏകീകരിക്കണമെന്നും മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ ഏകീകരിച്ച സോഫ്​റ്റ്‌വെയറുകള്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കൂടാതെ, സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്ന്​ ജനങ്ങളെ ബോധിപ്പിക്കുന്നതിനായി പ്രാഥമിക ബാങ്കുകളിലെ ജീവനക്കാര്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു‍.

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാവശ്യമാണെന്ന് അറിഞ്ഞിട്ടും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമിതമായി ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നു; പുതിയ പഠനം പറയുന്നത് ഇതാണ്

തീവണ്ടി ബോര്‍ഡില്‍ TVM നോര്‍ത്തിന് പകരം 'നാടോടികള്‍'; ആശയക്കുഴപ്പത്തിലായി കേരള യാത്രക്കാര്‍

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പഠനം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പൊട്ടാസ്യം ലെവല്‍ അപകടകരമായി താഴ്ന്നതിന് പിന്നാലെ ഹൃദയഘാതം; എംകെ മുനീറിന്റെ നില ഗുരുതരം

ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

അടുത്ത ലേഖനം
Show comments