Webdunia - Bharat's app for daily news and videos

Install App

ശിവശക്തി യോഗാ കേന്ദ്രത്തിലെ ക്രൂര പീഡനത്തിന് കൂട്ട് നില്‍ക്കുന്നത് അമൃത ആശുപത്രി ? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

ഭ്രാന്താണെന്ന രേഖയുണ്ടാക്കുന്നത് അമൃതയില്‍ നിന്നെന്ന് രക്ഷപ്പെട്ട അഷിത

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (12:12 IST)
അതിക്രൂരമായ പീഡനങ്ങളാണ് തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ നടക്കുന്നതെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. യോഗാ കേന്ദ്രത്തില്‍ നിന്നുള്ള കുട്ടികളെ അമൃത ആശുപത്രിയില്‍ എത്തിച്ചാണ് ഭ്രാന്താണെന്ന രേഖയുണ്ടാക്കുന്നതെന്നും ശിവശക്തി യോഗാകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട രണ്ടു പെണ്‍കുട്ടികളില്‍ ഒരാളായ അഷിത വെളിപ്പെടുത്തുന്നു.  
 
ലൗ ജിഹാദാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബലമായി തന്നെ കഴിഞ്ഞ ജനുവരി മാസത്തില്‍ യോഗാകേന്ദ്രത്തില്‍ എത്തിച്ചതെന്നും യുവതി പറയുന്നു. വളരെ ക്രൂരമായ മര്‍ദന മുറകളായിരുന്നു അവിടെ നിന്നും ഏല്‍ക്കേണ്ടി വന്നതെന്നും മതം മാറാതെ ജീവിക്കുന്നതിനുള്ള അവകാശം തനിക്കുണ്ടാകണമെന്നും അഷിത പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
താന്‍ ഒരു മുസ്ലിം പയ്യനുമായിട്ട് ഇഷ്ടത്തിലായിരുന്നു. എന്നാല്‍ അവനെ വേണ്ട എന്ന് പറയുന്നത് വരെ അവര്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകിയശേഷം ഉച്ചത്തില്‍ പാട്ടുവെച്ചാണ് തന്നെ അടിച്ചത്. അവനെ വേണ്ടെന്ന് പറഞ്ഞപ്പോഴായിരുന്നു അവര്‍ അടി നിര്‍ത്തിയത്. വീട്ടുകാര്‍ക്കൊപ്പം പോകുമെന്ന് താന്‍ പറഞ്ഞില്ലെങ്കില്‍ കോടതിയിലേക്കത്തുന്നതിനു മുമ്പ് രണ്ടാളും ശവം ആയിരിക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. 
 
ഇത് പേടിച്ച് താന്‍ വീട്ടിലേക്ക് തിരിച്ചുപോയി. വീട്ടിലെത്തിയിട്ടും അവനുമായി താന്‍ ബന്ധപ്പെട്ടെന്നും അത് തുടര്‍ന്നപ്പോള്‍ വീണ്ടും ബലമായിട്ട് അവരെല്ലാം ചേര്‍ന്ന് തന്നെ പിടിച്ച് അവിടെ കൊണ്ടുപോയെന്നും അഷിത പറഞ്ഞു. ആദ്യത്തെ തവണത്തെക്കാള്‍ ക്രൂരപീഡനമായിരുന്നു ആ സമയത്ത് അനുഭവിക്കേണ്ടി വന്നതെന്നും യുവതി വെളിപ്പെടുത്തി.
 
അതിനുശേഷം അവേ തന്നെ അമൃതാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ ഒരാഴ്ചയോളം കിടന്നു. മെന്റലി ഡിസേബിള്‍ എന്ന സര്‍ട്ടിഫിക്കറ്റായിരുന്നു ആ ആശുപത്രിയില്‍ നിന്നും നല്‍കിയത്. അവര്‍ അത് ചെയ്യുന്നത് എന്തിനാണെന്നു വച്ചാല്‍ കോടതിയില്‍ മെന്റലി ഡിസേബിളാണെന്ന് പ്രൂവ് ചെയ്യാമെന്നും അതു കഴിഞ്ഞാല്‍ നമ്മള്‍ പറയുന്ന വാക്കിന് വിലയുണ്ടാകില്ലല്ലോ എന്നും യുവതി ചോദിക്കുന്നു.
 
തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന്ന ശിവശക്തി യോഗാ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത് ഹിന്ദു ഹെല്‍പ് ലൈന്‍ വഴിയാണെന്ന തരത്തില്‍ നേരത്തെ തന്നെ വെളിപ്പെടുത്തല്‍ വന്നിരുന്നു. യോഗാ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും നടക്കുന്നുണ്ടെന്ന് കോടതിയില്‍ വെളിപ്പെടുത്തിയ മുന്‍ ഇന്‍സ്ട്രക്ടര്‍ കൃഷ്ണകുമാര്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ തെരുവ് നായകളെയും തരാം, കൊണ്ടുപൊയ്‌ക്കോളൂ; തെരുവ് നായ വിഷയത്തില്‍ മൃഗാസ്‌നേഹിയെ വിമര്‍ശിച്ച് ഹൈക്കോടതി

വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാം; ചെയ്യേണ്ടത് ഇങ്ങനെ

സര്‍ക്കാരിനു നന്ദി, സാധാരണക്കാരനു ഇങ്ങനൊരു വീട് സാധ്യമല്ല; സന്തോഷം പങ്കുവെച്ച് ദുരന്തബാധിതര്‍

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്കു ജാമ്യമില്ല; ജയിലില്‍ തുടരും

കൊച്ചിയില്‍ വ്യായാമത്തിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു; ആരും കാണാതെ കിടന്നത് 20 മിനിറ്റോളം

അടുത്ത ലേഖനം
Show comments