Webdunia - Bharat's app for daily news and videos

Install App

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളെ കാണരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനു താക്കീത് നല്‍കി

രേണുക വേണു
ഞായര്‍, 20 ഏപ്രില്‍ 2025 (09:36 IST)
PV Anvar: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് പി.വി.അന്‍വറിനോടു കോണ്‍ഗ്രസ് നേതൃത്വം. യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്‍വര്‍ ഇടപെടുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. 
 
സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളെ കാണരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനു താക്കീത് നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തീരുമാനിക്കും. എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അന്‍വറിനു മുന്നണിക്കുള്ളില്‍ അറിയിക്കാം. പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും അന്‍വറിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വം താക്കീത് നല്‍കിയ സാഹചര്യത്തില്‍ നിലമ്പൂരില്‍ ഇന്നു നടത്താനിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പി.വി.അന്‍വര്‍ മാറ്റിവച്ചു. 

ഉപതിരഞ്ഞെടുപ്പില്‍ ജോയിയെ മത്സരിപ്പിച്ച ശേഷം 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് തിരിച്ചുവാങ്ങാനാണ് അന്‍വറിന്റെ നീക്കം. അതിനായി തന്റെ നോമിനി എന്ന നിലയിലാണ് ജോയിയെ അന്‍വര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. അന്‍വറിന്റെ പിന്തുണയില്ലെങ്കില്‍ നിലമ്പൂരില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതുകൊണ്ടാണ് അന്‍വറിനെ പൂര്‍ണമായി തള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാത്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments