ചെന്നിത്തലയെ ഇങ്ങനെ അപമാനിച്ചു ഇറക്കിവിടരുതായിരുന്നു; ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ച് നേതാക്കള്‍

Webdunia
വ്യാഴം, 10 ജൂണ്‍ 2021 (09:31 IST)
പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തലയെ നീക്കിയ രീതി ശരിയായില്ലെന്ന് കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കള്‍. ചില നേതാക്കള്‍ ഹൈക്കമാന്‍ഡിനെ രഹസ്യമായി ഇക്കാര്യം അറിയിച്ചു. രമേശ് ചെന്നിത്തലയെ നീക്കിയ രീതി അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമായി എന്നാണ് ഇവരുടെ അഭിപ്രായം. കേന്ദ്ര നേതൃത്വത്തെ വളരെ രഹസ്യമായാണ് ചില നേതാക്കള്‍ ഈ പരാതി അറിയിച്ചിരിക്കുന്നത്. ചെന്നിത്തലയെ മാറ്റാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ അക്കാര്യം അദ്ദേഹത്തെ അറിയിക്കാമായിരുന്നു. വി.ഡി.സതീശനെ പ്രതിപക്ഷ നേതാവ് ആക്കാനാണ് ആലോചിക്കുന്നതെന്ന് ആദ്യമേ തന്നെ അറിയിക്കേണ്ടിയിരുന്നത് ചെന്നിത്തലയെയാണ്. എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായ ശേഷം ഇക്കാര്യം അറിയിച്ചത് ഉചിതമായ രീതിയല്ല. അപമാനിച്ചു ഇറക്കിവിട്ടതിനു തുല്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേതൃമാറ്റമുണ്ടാകുമെന്ന് നേരത്തെ തന്നെ ചെന്നിത്തലയെ അറിയിച്ചിരുന്നെങ്കില്‍ അദ്ദേഹം കാര്യങ്ങളെ കുറച്ചുകൂടി നല്ല മനോഭാവത്തോടെ സ്വീകരിക്കുമായിരുന്നു. എന്നാല്‍, ചെന്നിത്തലയെ പോലെ സമുന്നതനായ നേതാവിനോട് ഇപ്പോള്‍ ചെയ്തത് ശരിയായില്ലെന്നും ഹൈക്കമാന്‍ഡിനെ ഇവര്‍ അറിയിച്ചിട്ടുണ്ട്. 
 
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് തന്നെ നീക്കിയ നടപടിയോട് ചെന്നിത്തലയ്ക്കും അമര്‍ഷമുണ്ട്. നേരത്തെ ഒരു സൂചന നല്‍കാമായിരുന്നു. തന്റെ മനോവികാരം കൂടി ഹൈക്കമാന്‍ഡ് പരിഗണിക്കേണ്ടതായിരുന്നു. തന്നെ മാറ്റി വേറെ ആരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നാലും അംഗീകരിക്കും. എന്നാല്‍, ഇക്കാര്യം മുന്‍കൂട്ടി അറിയിക്കാമായിരുന്നു എന്നാണ് ചെന്നിത്തലയുടെ അഭിപ്രായം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments