Webdunia - Bharat's app for daily news and videos

Install App

ബുക്ക് ചെയ്തയാൾക്ക് ഓണസദ്യ ലഭിച്ചില്ല, 40,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃഫോറം

Webdunia
വ്യാഴം, 27 ഏപ്രില്‍ 2023 (18:43 IST)
ഓണസദ്യ എത്തിച്ച് നൽകാത്തതിൽ റെസ്റ്റോറൻ്റ് 40,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ഉപഭോക്തൃ ഫോറം വിധി. വൈറ്റിലയിലെ റെസ്റ്റോറൻ്റിനാണ് ഉപഭോക്തൃഫോറം പിഴ വിധിച്ചത്. പരാതിക്കാരിയായ ബിന്ദ്യ വി സുതൻ 1295 രൂപ മുൻകൂർ നൽകി അഞ്ച് പേർക്കുള്ള ഓണസദ്യ ബുക്ക് ചെയ്തിരുന്നു. 2021 ഓഗസ്റ്റ് 21ന് ഫ്ളാറ്റിൽ സദ്യ എത്തിക്കുമെന്നായിരുന്നു റെസ്റ്റോറൻ്റ് പറഞ്ഞിരുന്നത്. എന്നാൽ റെസ്റ്റോറൻ്റ് സമയത്തിന് സദ്യ എത്തിച്ചില്ല. ഒഴികഴിവുകൾ പറഞ്ഞു പണം മടക്കിതരാമെന്ന് അറിയിക്കുകയാണ് ചെയ്തത്.
 
തനിക്ക് നേരിടേണ്ടി വന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരം വേണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. സേവനം നൽകുന്നതിൽ ഗുരുതരമായ വീഴ്ചയാണ് റെസ്റ്റോറൻ്റിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കൺസ്യൂമർ ഫോറം വിലയിരുത്തി. സദ്യയ്ക്കായി ഈടാക്കിയ 1295 രൂപയ്ക്കൊപ്പം 1295 രൂപ മടക്കി നൽകുകയും ഒപ്പം നഷ്ടപരിഹാരവും കോടതിചെലവായി 5000 രൂപയും നൽകണമെന്നാണ് ഫോറത്തിൻ്റെ വിധി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments