നിയമസഭയിലെ കയ്യാങ്കളി: കേസ് പിൻവലിക്കണമെന്ന ആവശ്യം കോടതി തള്ളി

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (12:36 IST)
2015ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയിൽ നടന്ന കയ്യാങ്കളിയിൽ പ്രതിപക്ഷ സാമാജികർക്കെതിരായുള്ള കേസ് പിൻവലിക്കണമെന്ന സംസ്ഥാനസർക്കാറിന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. അടുത്ത മാസം 15-ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം.
 
പൊതുമുതൽ നശിപ്പിച്ചതുൾപ്പടെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത കേസാണ് പിൻവലിക്കണമെന്ന് സർക്കാർ ഹർജി നൽകിയത്.നിയമസഭയിലെ കയ്യാങ്കളി ജനം ടിവി ചാനലുകളിലൂടെ കണ്ടിട്ടുള്ളതാണെന്നും വിഷയത്തിൽ യാതൊരു നിയമനടപടിയും സ്വീകരിക്കുന്നില്ലെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഹർജിക്കാർ വാധിച്ചു.
 
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് 2015ൽ പ്രതിപക്ഷം ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിച്ചത്. സ്പീക്കറുടെ ഡയസ്സിൽ അതിക്രമിച്ചുകടന്ന പ്രതിപക്ഷം കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തിരുന്നു. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

അടുത്ത ലേഖനം
Show comments