Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്തെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി, സംസ്ഥാനത്ത് ഇന്ന് 7 കൊറോണകേസുകൾ

അഭിറാം മനോഹർ
ചൊവ്വ, 31 മാര്‍ച്ച് 2020 (18:30 IST)
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം,കാസർകോട് എന്നീ ജില്ലകളിൽ രണ്ട് പേർ വീതവും കൊല്ലം തൃശൂർ,കണ്ണൂർ എന്നീ ജില്ലകളിൽ ഓരോ ആളുകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം തിരുവനന്തപുരത്ത് ഇന്ന് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ റഷീദിന്‍റെ മരണത്തിൽ മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തി. ഇയാളുടെ സമ്പർക്കം എവിടെ നിന്നാണെന്ന് വ്യക്തമായില്ലെങ്കിലും ഭയപ്പെടേണ്ടതായ സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
 
അതേസമയം പത്തനംതിട്ട, കണ്ണൂർ ജില്ലകളിലായി മൊത്തം നാല് പേരുടെ രോഗം ഭേദമായി.ഇതുവരെയായി 7485 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. ഇതിൽ 6381 കേസുകൾ നെഗറ്റീവ് ആയിരുന്നു. കാസർകോട് ജില്ലയിൽ 163 പേർ ആശുപത്രിയിലുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. കാസർകോടിനായി പ്രത്യേകമായി തന്നെ ആക്ഷൻ പ്ലാൻ നടപ്പിലാക്കും.രോഗലക്ഷണം ഉള്ളവരുടേയും അവരുമായി ബന്ധപ്പെട്ടവരുടേയും ലിസ്റ്റ് തയ്യാറാക്കുന്നതും ഉടനടി പൂർത്തിയാകും.
 
അതേസമയം സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. രാജ്യമൊന്നാകെ വലിയ ആശങ്ക സൃഷ്ടിച്ച നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കുമെന്നുമ്മുഖ്യമന്ത്രി പറഞ്ഞു. റേഷൻ കടകളിലടക്കം ഒരേസമയം അഞ്ചുപേരെ ഉണ്ടാകാവു.നേരിട്ട് റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് വീട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ രോഗഭീതി കൊണ്ട് വിളിക്കുണ്ടെന്നും അവരുടെ സുരക്ഷയടക്കമുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ മുന്നിൽ പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.കൂടാതെ നാളെ ഏപ്രിൽ ഫൂൾ തമാശകൾ പൂർണമായും ഒഴിവാക്കണമെന്നുംആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments