Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷ ഉപേക്ഷിക്കുമോ?

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (16:20 IST)
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രധാനപ്പെട്ട ക്ലാസുകളില്‍ പരീക്ഷ നടത്താതെ എല്ലാവരെയും ജയിപ്പിക്കുന്ന രീതി കുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ടാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ആദ്യംമുതലേ ആലോചിക്കുന്നത്. 
 
തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീം കോടതി ഇപ്പോള്‍ സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒരാഴ്ചത്തേയ്ക്ക് മാത്രമാണ് നിലവില്‍ പരീക്ഷ നടത്താന്‍ സ്റ്റേ ഉള്ളത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷമായിരിക്കും കോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. 
 
എന്നാല്‍, പ്ലസ് വണ്‍ പരീക്ഷ പൂര്‍ണമായി സുപ്രീം കോടതി റദ്ദ് ചെയ്തിട്ടില്ല. പരീക്ഷ പൂര്‍ണമായി ഉപേക്ഷിക്കുന്നതിനോട് സര്‍ക്കാരിനും എതിര്‍പ്പുണ്ട്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് വ്യാപനം കുറയുമ്പോള്‍ പരീക്ഷ നടത്താനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടും. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ കോവിഡ് വ്യാപനത്തിനിടെ കൃത്യമായി നടത്തിയ മാതൃകയും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് ചൂടുവെള്ളം നല്‍കും; വിശ്രമിക്കാന്‍ കൂടുതല്‍ ഇരിപ്പിടം

സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമാകും; ഈ ജില്ലകളില്‍ ശക്തമായ മഴ

അടുത്ത ലേഖനം
Show comments