ഓണത്തിന് മുൻപ് കൊവിഡിനെ പിടിച്ചു‌നിർത്തണം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത

Webdunia
ഞായര്‍, 1 ഓഗസ്റ്റ് 2021 (09:25 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ സമ്പൂർണ മാറ്റത്തിനൊരുങ്ങി സർക്കാർ. ഓണത്തിനെ തുടർന്ന് വ്യാപനം ഇനിയും ഉയരാം എന്ന സാഹചര്യം നിലനിൽക്കെ ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓണക്കാലയളവിൽ ഇളവുകൾ നൽകേണ്ടി വരും എന്നത് മുൻനിർത്തിയാണ് തീരുമാനം.
 
കൊവിഡ് പോസിറ്റീവാകുന്നവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി ചികിത്സിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണുകൾ ഒഴിവാക്കണമെന്നും വിനോദമേഖലയുടെ പ്രവർത്തനം നിയന്ത്രണങ്ങളോടെ അനുവദിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. കൊവിഡ് പരിശോധന ദിവസം 2 ലക്ഷം എന്ന രീതിയിൽ കൊണ്ടുവരാനും ശ്രമങ്ങൾ നടകുന്നുണ്ട്.
 
നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച എല്ലാ നിർദേശങ്ങളും നാളെ ചീഫ് സെക്രട്ടറി തലത്തിൽ മുഖ്യമന്ത്രിക്ക് കൈമാറും. ചൊവ്വാഴ്ച്ച നടക്കുന്ന അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

മാറിടത്തിൽ പിടിക്കുന്നതും ബലാത്സംഗശ്രമം തന്നെ, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ഇന്ത്യക്ക് വിസ രഹിത ഗതാഗത സൗകര്യം പ്രഖ്യാപിച്ച് ഫ്രാന്‍സ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു

സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം, ഇന്ത്യയിലും പ്രായപരിധി വരും, കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം

അടുത്ത ലേഖനം
Show comments