Webdunia - Bharat's app for daily news and videos

Install App

തൃശൂരില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷം; പ്രതിദിന രോഗികള്‍ നൂറ് കടന്നു, ഭീഷണിയായി പനി കേസുകള്‍

Webdunia
ശനി, 4 ജൂണ്‍ 2022 (12:23 IST)
എറണാകുളത്തിനു പിന്നാലെ തൃശൂര്‍ ജില്ലയിലും കോവിഡ് വ്യാപനം അതിരൂക്ഷം. ഏതാനും ദിവസങ്ങളായി ജില്ലയില്‍ പ്രതിദിന രോഗികള്‍ നൂറിന് മുകളിലാണ്. ജില്ലയില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ആളുകള്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കൂടി. സാനിറ്റൈസറിന്റെ ഉപയോഗവും കുറഞ്ഞു. ഈ നിലയ്ക്ക് പോയാല്‍ പ്രതിദിന രോഗികളുടെ എണ്ണം 200 കടക്കുമെന്നാണ് വിലയിരുത്തല്‍. ദിവസം ഒരു കോവിഡ് രോഗി മാത്രമുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നാണ് എണ്ണം കുത്തനെ കൂടിയത്. 
 
വ്യാഴാഴ്ച ജില്ലയില്‍ 136 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയും രോഗികളുടെ എണ്ണം നൂറ് കടന്നു. അതിനു മുന്‍പുള്ള ദിവസങ്ങളിലും നൂറിന് മുകളിലായിരുന്നു കോവിഡ് രോഗികളുടെ എണ്ണം. ജില്ലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി കേസുകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 
 
കോവിഡിന് പുറമേ തൃശൂര്‍ ജില്ലയില്‍ മറ്റ് പകര്‍ച്ച വ്യാധികളും രൂക്ഷമാണ്. ജില്ലയില്‍ പലയിടത്തും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൂടാതെ ഷിഗല്ല, വെസ്റ്റ് നൈല്‍ ഭീതിയും നിലനില്‍ക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments