Webdunia - Bharat's app for daily news and videos

Install App

കോവിഡ്: കോഴിക്കോട്ട് നാല് മരണം

എ കെ ജെ അയ്യര്‍
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (08:25 IST)
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു വീട്ടമ്മയും ഉള്‍പ്പെടുന്നു. പയ്യോളി പതിമൂന്നാം വാര്‍ഡില്‍ നെല്ല്യാടി താഴെകുനി വീട്ടില്‍ അനിതയാണ് (52) കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മ.
 
രണ്ട് ദിവസം മുമ്പ് ഇവര്‍ രാത്രി വീട്ടില്‍ തലകറങ്ങി വീണപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവര്‍ മരിച്ചത്. ഇവരുടെ രണ്ട് മക്കളും ഭര്‍ത്താവും  കോവിഡ് ബാധിച്ച് നിരീക്ഷണത്തിലാണ്.
 
ഇവരെ കൂടാതെ ഏക്കറില്‍ ഉണ്ണികുളം കരിമല ചെങ്കുന്നത് മിത്തല്‍ ബാലന്‍ എന്ന അറുപത്തഞ്ചുകാരനും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ഇരിക്കെയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇയാള്‍ക്ക് വൃക്കരോഗം ഉള്‍പ്പെടെ നിരവധി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
 
ഇതിനൊപ്പം വടകര സിദ്ധ സമാജത്തിനടുത്ത് ചാലിശ്ശേരി പുലിക്കോട്ടില്‍ ജോര്‍ജ്ജ്  (65) കഴിഞ്ഞ ദിവസം കോവിഡ് രോഗ ചികിത്സയിലായിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇതിനൊപ്പം സബിത (30) എന്ന മുപ്പതുകാരിയും കോവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സായില്‍ ആയിരിക്കെ മരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്കെന്റെ ഭാര്യയെ കണ്ണെടുക്കാതെ നോക്കിനില്‍ക്കുന്നത് ഇഷ്ടമാണ്, എല്‍ ആന്റ് ടി ചെയര്‍മാന് മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര

18കാരിയെ പീഡിപ്പിച്ച സംഭവം: നവവരനും പ്ലസ് ടു വിദ്യാർഥിയും അടക്കം 20 പേർ അറസ്റ്റിൽ

ഇനി എന്ത് വേണം!, മെസി ഒക്ടോബർ 25ന് കേരളത്തിൽ, 7 ദിവസം സംസ്ഥാനത്ത്, പൊതുപരിപാടികളിലും ഭാഗമാകും

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments