Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നേക്കാം

Webdunia
ബുധന്‍, 21 ഏപ്രില്‍ 2021 (09:19 IST)
സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നേക്കാം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയുടേതാണ് വിലയിരുത്തല്‍. ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. രോഗവ്യാപനം ദിനംപ്രതി കൂടിയേക്കാം. അഞ്ച് ജില്ലകളില്‍ അതിജാഗ്രത വേണമെന്നും മുന്നറിയിപ്പ്. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് അതിജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. 
 
അതേസമയം, സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയാണ്. പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്നാണ് പല കേന്ദ്രങ്ങളില്‍ നിന്നും അറിയിച്ചിരിക്കുന്നത്. വാക്‌സിന്‍ ക്ഷാമം തുടരുന്നതിനിടെ 5.5 ലക്ഷം വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നും ഇന്ന് ലഭ്യമാകുമെന്നതാണ് പ്രതീക്ഷ നല്‍കുന്നത്.
 
രോഗവ്യാപനം തീവ്രമായി തുടരുന്നതിനാല്‍ സംസ്ഥാനത്ത് കൂട്ടപ്പരിശോധന നടത്തുന്നത് തുടരും. മൂന്ന് ലക്ഷം പേരെ പരിശോധിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്നുനില്‍ക്കുന്ന കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ കോവിഡ് കോര്‍ കമ്മിറ്റിയോഗം നിര്‍ദേശിച്ചു. 

രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത് നിലവില്‍ വന്നു. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം. രാത്രി കര്‍ഫ്യു കൂടാതെ ഞായറാഴ്ചകളിലെ ലോക്ക്ഡൗണും ആലോചനയിലുണ്ട്. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉടന്‍ വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments